ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2016) ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ രാജ്ഭവനിലെത്തിയ ഉമ്മന്‍ചാണ്ടി രാജിക്കത്ത് ഗവര്‍ണര്‍ പി. സദാശിവത്തിന് കൈമാറി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരും.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമാണ് സംഭവിച്ചത്. എല്‍ ഡി എഫ് ആകട്ടെ ചെറിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സംസ്ഥാനം മുഴുവനും ബി ജെ പി തരംഗമായിരുന്നു. ചരിത്രത്തിലാദ്യമായി ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് ഉണ്ടാക്കാനും കഴിഞ്ഞു. പലയിടത്തും ബി ജെ പി രണ്ടാം സ്ഥാനത്തായിരുന്നു.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെ കുറിച്ച് 23ന് ചേരുന്ന യു.ഡി.എഫ്
യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചുവെന്നല്ലാതെ അവരുടെ വോട്ടിങ് ശതമാനമൊന്നും ഉയര്‍ന്നിട്ടില്ലെന്ന് രാജിക്കത്ത് കൈമാറി മടങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം നേമത്തെ വോട്ട് ചോര്‍ച്ചയെ കറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ന്നത് സി.പി.എമ്മിലേക്കാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസിനെതിരായ വികാരം താല്കാലിക പ്രതിഭാസം മാത്രമാണ്. തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ നയിച്ചത് താനായിരുന്നതിനാല്‍ മുഖ്യ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമാണ് സംഭവിച്ചത്. എല്‍ ഡി എഫ് ആകട്ടെ ചെറിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സംസ്ഥാനം മുഴുവനും ബി ജെ പി തരംഗമായിരുന്നു. ചരിത്രത്തിലാദ്യമായി ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് ഉണ്ടാക്കാനും കഴിഞ്ഞു. പലയിടത്തും ബി ജെ പി രണ്ടാം സ്ഥാനത്തായിരുന്നു.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെ കുറിച്ച് 23ന് ചേരുന്ന യു.ഡി.എഫ്
കോണ്‍ഗ്രസിനെതിരായ വികാരം താല്കാലിക പ്രതിഭാസം മാത്രമാണ്. തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ നയിച്ചത് താനായിരുന്നതിനാല്‍ മുഖ്യ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:
ഉപ്പളയില്‍ വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ അക്രമം
Keywords: Election result 2016: Oommen Chandy resigns as Kerala CM, Thiruvananthapuram, Governor, BJP, Media, Congress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

