Kottayam | മത്സരം മുൻ എം പിമാർ തമ്മിലോ? പി സി തോമസ്, സുരേഷ് കുറുപ്പ് അങ്കമാകുമോ കോട്ടയത്ത്!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ സോണൽ മൂവാറ്റുപുഴ

കോട്ടയം: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കുകയാണ്. വരാൻ പോകുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിൻ്റെയും യുഡിഎഫിൻ്റെയും പ്രസ്റ്റീജ് ലോക് സഭാ
മണ്ഡലം എന്ന് വേണമെങ്കിൽ പറയാവുന്നത് കോട്ടയം തന്നെയാണ്. കാരണം, കേരളാ കോൺഗ്രസിലെ ജോസ്.കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേയ്ക്ക് പോയതിനുശേഷം നടക്കുന്ന ആദ്യ പാർലമെൻ്റ് തെരഞ്ഞെടുപ്പാണ് ഇത് എന്നതുകൊണ്ട് തന്നെ. ജോസ് കെ മാണി വിഭാഗം
എൽഡിഎഫിലേയ്ക്ക് വന്നതിനുശേഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇടതുപക്ഷത്തിന് എന്നും ബാലികേറാമലയായിരുന്ന മദ്ധ്യകേരളത്തിൽ എൽ.ഡി.എഫിന് പ്രതീക്ഷിക്കാൻ പറ്റാത്ത പല സീറ്റുകളിലും വിജയിച്ചു കയറാനായത് നിസാരമായി കാണാവുന്നതല്ല, കേരള കോൺഗ്രസ് ലീഡർ ജോസ്.കെ.മാണി പാലായിൽ തോറ്റെങ്കിൽ കൂടി.
Aster mims 04/11/2022

Kottayam | മത്സരം മുൻ എം പിമാർ തമ്മിലോ? പി സി തോമസ്, സുരേഷ് കുറുപ്പ് അങ്കമാകുമോ കോട്ടയത്ത്!

 ഇതിൻ്റെ കൂടി ഫലമാണ് വലിയ ഭൂരിപക്ഷത്തിൽ തന്നെ ഇടതുമുന്നണിക്ക് തുടർഭരണത്തിൽ എത്താനായാതും. നിലവിൽ കോട്ടയത്തെ എം.പി. തോമസ് ചാഴികാടൻ ജോസ്.കെ. മാണി വിഭാഗത്തിൽ
പ്പെട്ടയാളാണ്. കേരള കോൺഗ്രസ് യു.ഡി.എഫിൽ നിന്നപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് അന്ന് തോമസ് ചാഴികാടൻ കോട്ടയത്തു നിന്ന് മത്സരിച്ച് വിജയിച്ചത്. അന്ന് ഇടതു സ്ഥാനാർത്ഥിയായിരുന്ന ഇന്നത്തെ സാംസ്‌കാരിക മന്ത്രി വി.എൻ. വാസവനെയാണ് ചാഴികാടൻ തോൽപ്പിച്ചത്. മണ്ഡലം പുനർനിർണ്ണയത്തിന് മുൻപ് ഇടതുകോട്ടയായിരുന്നു. പിന്നീട് മൂവാറ്റുപുഴ പാർലമെൻ്റ് മണ്ഡലം ഇല്ലാതായി പുനർനിർണ്ണയിക്കപ്പെട്ടപ്പോൾ യു.ഡി.എഫിന് അനുകൂലമാകുകയായിരുന്നു.

പാലാ ഉൾപ്പെടെയുള്ള യു.ഡി.എഫ് ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങൾ ഈ പുനർനിർണ്ണയത്തിൽ കോട്ടയം മണ്ഡലത്തോട് ചേർക്കപ്പെടുകയായിരുന്നു. തുടർന്ന് ജോസ്.കെ.മാണി ഇവിടെ രണ്ട് തവണ യു.ഡി.എഫ് സ്ഥാനാാർത്ഥിയായി വിജയം വരിക്കുകയുണ്ടായി ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചാഴികാടനും. പണ്ട് ജോസഫും മാണിയും ഒന്നായി നിന്ന കേരളാ കോൺഗ്രസിന് യു.ഡി.എഫ് സമ്മാനിച്ചതാണ് കോട്ടയം പാർലമെൻ്റ് സീറ്റ്. അതിൽ മാണിയുടെ ജോസ് കെ മാണി വിഭാഗം എൽ.ഡി.എഫിലേയ്ക്ക് പോയെങ്കിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഇപ്പോഴും യു.ഡി.എഫിൽ തന്നെയുണ്ട്. അതിനാൽ തന്നെ കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുമെന്നത് തീർച്ചയാണ്.

കോട്ടയത്തെ പ്രബല സമുദായമായ ക്രൈസ്തവ വിഭാഗത്തിൻ്റെ സമ്മർദ്ദവും ഇക്കാര്യത്തിൽ ഉണ്ടായേക്കാം. അങ്ങനെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ പിണക്കി യു.ഡി.എഫ് ഒരിക്കലും മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. കേരളത്തിലെ പരമാവധി സീറ്റ് പിടിച്ചെടുക്കേണ്ടത് യു.ഡി.എഫിൻ്റെ ഇന്നത്തെ വലിയ
ആവശ്യവും ആണ്. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് കോട്ടയത്ത് സ്ഥാനാർത്ഥിയാകാനാണ് ഏറെ സാധ്യത. മുൻപ് മൂവാറ്റുപുഴ എം.പി എന്ന നിലയിലും കേരളാ കോൺഗ്രസ് സ്ഥാപക നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി.ടി.ചാക്കോയുടെ പുത്രൻ എന്ന നിലയിലും വലിയൊരു ബന്ധം പി.സി.തോമസിന് കോട്ടയത്ത് ഉണ്ട് എന്നത് അദ്ദേഹത്തിന് കൂടുതൽ അനുകൂലഘടകമാണ്.

മൂവാറ്റുപുഴ പാർലമെൻ്റ് മണ്ഡലം ഇല്ലാതായാപ്പോൾ അന്ന് മൂവാറ്റുപുഴയുടെ ഭാഗമായിരുന്ന പാലാ, പിറവം പോലുള്ള മണ്ഡലങ്ങൾ ഇപ്പോൾ കോട്ടയം മണ്ഡലത്തിൽ ആണ്. ഇവിടെയൊക്കെ തന്നെ മുൻ എം.പി എന്ന നിലയിലും ജനകീയൻ എന്ന നിലയിൽ ആളുകൾക്ക് സുപരിചതനാണ് പി.സി.തോമസ്. വർഷങ്ങൾ ഏറെക്കാലം എം.പി ആയിരുന്നിട്ടും ഒരു അഴിമതി ആരോപണം പോലും പി.സി.തോമസിൻ്റെ പേരിൽ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുൻപ് ഔദ്യോഗികമായി രജിസ്ട്രെഷൻ ഉണ്ടായിരുന്ന കേരളാ കോൺഗ്രസ്, പി.സി.തോമസിൻ്റെ കേരളാ കോൺഗ്രസ് പി.സി.തോമസ് വിഭാഗം ആയിരുന്നു.

അന്ന് ഈ പാർട്ടി എൻ.ഡി.എയുടെ ഘടകകക്ഷി ആയിരുന്നു. ജോസ്.കെ.മാണി വിഭാഗവുമായി പിളർന്ന് ജോസഫ് വിഭാഗം യു.ഡി.എഫിൽ ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചപ്പോൾ പാർട്ടി രജിസ്‌ട്രേഷൻ സ്ട്രോങ് ആക്കാൻ പി.സി.തോമസിൻ്റെ പാർട്ടിയും ജോസഫ് ഗ്രൂപ്പും തമ്മിൽ ലയിക്കുക ആയിരുന്നു. പി.സി.തോമസ് ഇന്ന് പി.ജെ.ജോസഫ് കഴിഞ്ഞാൽ കേരളാ കോൺഗ്രസ് പാർട്ടിയിൽ രണ്ടാം സ്ഥാനക്കാരനും വർക്കിംഗ് ചെയർമാനും ആണ്. അതുകൊണ്ട് പി.സി.തോമസ് തന്നെ കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

എൽ.ഡി.എഫിൽ നോക്കുകയാണെങ്കിൽ നിലവിൽ സീറ്റ്, ജോസ്.കെ.മാണി വിഭാഗത്തിന് തന്നെയാണ്. അങ്ങനെയെങ്കിൽ സിറ്റിങ്ങ് എം.പി തോമസ് ചാഴിക്കാടൻ അല്ലാതെ മറ്റാരും സ്ഥാനാർത്ഥി ആകാനിടയില്ല. പക്ഷേ, കോട്ടയം സീറ്റ് ജോസ്.കെ.മാണി എടുക്കുമോ എന്നതാണ് നോക്കിക്കാണേണ്ടത്. ഇന്നത്തെ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ പൊതു സ്വഭാവം വെച്ച് ഒരു യു.ഡി.എഫ് അനുകൂല ചായ്‌വ് പൊതുവേ പ്രകടമാണ്. പാർലമെൻ്റ് മണ്ഡലത്തിലെ മിക്ക നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് എംഎൽഎ മാർ തന്നെയാണ് കൂടുതൽ. ആ ഒരു സാഹചര്യത്തിൽ ജോസ്.കെ.മാണി വിഭാഗം കോട്ടയം സീറ്റ് സി.പി.എമ്മിന് കൊടുത്തിട്ട് ഇടുക്കിയോ, പത്തനംതിട്ടയോ ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്.

കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെക്കാൾ എന്തുകൊണ്ടും സി.പി.എം സ്ഥാനാർത്ഥി കോട്ടയത്ത് മത്സരിക്കുന്നതാവും നല്ലതെന്നും ചിന്തിക്കുന്നവർ ഏറെയാണ്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ സി.പി.എമ്മിന് അതിനായി ഒരു കരുത്തനെ കണ്ടെത്തേണ്ടതും ഉണ്ട്. കോട്ടയത്തെ ഇടത് അനുഭാവികളിൽ മനസിൽ എന്നും നിറയുന്ന ഒരു മുഖം നിറപുഞ്ചിരിതൂകി നിൽക്കുന്ന സുരേഷ് കുറുപ്പിൻ്റെ അല്ലാതെ മറ്റാരുടെയും ആകുമെന്ന് തോന്നുന്നില്ല. അത്രമാത്രം കോട്ടയംകാരുടെ മനസിൽ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് സുരേഷ് കുറുപ്പ്. മുൻപ്, വളരെക്കാലം കോട്ടത്തെ എം.പിയും ഏറ്റുമാനൂരിൽ നിന്നുള്ള എംഎൽഎയും ആയിരുന്നു. ഇതൊക്കെ സുരേഷ് കുറുപ്പിന് അനുകൂല ഘടകമാണ്. കൂടാതെ സൗമ്യ വ്യക്തിത്വത്തിന് ഉടമയെന്ന പേരും ജനകീയതയുമുണ്ട്.

Kottayam | മത്സരം മുൻ എം പിമാർ തമ്മിലോ? പി സി തോമസ്, സുരേഷ് കുറുപ്പ് അങ്കമാകുമോ കോട്ടയത്ത്!

കോട്ടയത്ത് മത്സരിക്കാൻ പറ്റുന്ന എൽ.ഡി.എഫിലെ മറ്റൊരാൾ ഇന്നത്തെ മന്ത്രി വി.എൻ.വാസവൻ മാത്രമായിരിക്കും. എന്തായാലും അത് ഇപ്പോൾ ചിന്തിക്കാൻ പറ്റുന്നതല്ല. കൂടാതെ പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെയ്ക് സി തോമസിൻ്റെ പേരും ഉയർന്ന് വരാം. അതിന് എത്രമാത്രം സാധ്യത ഉണ്ടെന്ന് അറിയില്ല. കാര്യങ്ങൾ ശരിയാണെങ്കിൽ കോട്ടയം മണ്ഡലത്തിൽ വരാൻ പോകുന്നത് പി.സി.തോമസ്, സുരേഷ് കുറുപ്പ് അങ്കം തന്നെ ആയിരിക്കുമെന്ന് പറയാം.

Keywords: News, Malayalam News, Kerala, Kottayam, Pala, Election, P.C. Thomas, Election: PC Thomas and Suresh Kurup Fight for Kottayam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia