SWISS-TOWER 24/07/2023

കണ്ണൂരില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ തെരഞ്ഞെടുപ്പ് വിജയാഘോഷം വിവാദമായി; ഓരോ പ്രകടനത്തിലും പങ്കെടുത്തത് നൂറിലധികം ആളുകളെന്ന് വിമര്‍ശനം

 


കണ്ണൂര്‍:  (www.kvartha.com 28.01.2022)  കണ്ണൂരില്‍ കോളജുകളില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ളഎസ്എഫ്ഐ പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം വിവാദമായി. ഓരോ പ്രകടനത്തിലും പങ്കെടുത്തത് നൂറിലധികം ആളുകളെന്നാണ് വിമര്‍ശനം. കൃഷ്ണമേനോന്‍ വനിതാ കോളജ്, എസ് എന്‍ കോളജ് തുടങ്ങി നിരവധി കോളജുകളില്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
Aster mims 04/11/2022
 
കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാകോളജില്‍ വിദ്യാര്‍ഥിനികള്‍ കാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തിയതായും ആരോപണമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ വെള്ളിയാഴ്ച നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു വിജയാഘോഷം എന്നാണ് പരാതി. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഹൈകോടതി വ്യാഴാഴ്ച വൈകുന്നേരം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

കണ്ണൂരില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ തെരഞ്ഞെടുപ്പ് വിജയാഘോഷം വിവാദമായി; ഓരോ പ്രകടനത്തിലും പങ്കെടുത്തത് നൂറിലധികം ആളുകളെന്ന് വിമര്‍ശനം

തെരഞ്ഞെടുപ്പിനെത്തുന്നവര്‍ വോട് ചെയ്ത് തിരിച്ചുപോവണമെന്നും ആഹ്ലാദപ്രകടനം നടത്തരുതെന്നും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഓണ്‍ലൈന്‍ വഴി ആയിരിക്കണമെന്നുമുള്ള കോടതി നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ബി കാറ്റെഗറിയിലുള്‍പെട്ട കണ്ണൂര്‍ ജില്ലയില്‍ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടാണ് കണ്ണൂര്‍ നഗരത്തിലുള്‍പെടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനവും റാലിയും നടത്തിയതെന്നാണ് പരാതി. 

Keywords: Election in colleges of Kannur University; SFI violates Covid rules, Kannur, News, Politics, SFI, Allegation, Students, High Court of Kerala, Rally, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia