സംസ്ഥാനത്ത് 10 മണ്ഡലങ്ങളില്‍ യു.ഡി.എഫ്. മുന്നേറുന്നു; ബി.ജെ.പി. അക്കൗണ്ട് തുറന്നേക്കും
May 16, 2014, 10:00 IST
തിരുവനന്തപുരം: (www.kvartha.com 16.05.2014) സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 10 മണ്ഡലങ്ങളില്‍ യു.ഡി.എഫും, ഒമ്പത് ഇടത്ത് എല്‍.ഡി.എഫും, തിരുവനന്തപുരത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥി എ. രാജഗോപാല്‍ 12096 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു. കാസര്‍കോട്ട് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ 20385 വോട്ടിന് ലീഡ് ചെയ്യുന്നു. അദ്ദേഹത്തിന് 91867 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖിന് 71718 വോട്ട് ലഭിച്ചു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് 19853 വോട്ട് ലഭിച്ചു.
കൊല്ലത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.കെ. പ്രേമചന്ദ്രന്‍ 16892 വോട്ടിന് ലീഡ്‌ചെയ്യുന്നു. ചാലക്കുടിയില്‍ എല്‍.ഡി.എഫിലെ ഇന്നസെന്റ് 2614 വോട്ടിന് മുന്നിലാണ്. പാലക്കാട്ട് എല്‍.ഡി.എഫിലെ എം.ബി. രാജേഷ് 6861 വോട്ടിന് മുന്നിലാണ്. കണ്ണൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതി ടീച്ചര്‍ മുന്നിലാണ്. 2024 വോട്ടിന് മുന്നേറുന്നു.
കേരളത്തില്‍ ഒ. രാജഗോപാലിലൂടെ ബി.ജെ.പി. അക്കൗണ്ട് തുറന്നേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തുടക്കംമുതലേ അദ്ദേഹത്തിന്റെ ലീഡ് നില ആ ഒരു സൂചനയാണ് നല്‍കുന്നത്. ഒ. രാജഗോപാല്‍ വിജയിക്കുകയാണെങ്കില്‍ കേരളത്തില്‍ അത് പുതിയ രാഷ്ട്രീയ ചരിത്രംകുറിക്കും.
Keywords: Election, Election-2014, Kerala, Congress, BJP, LDF, polling, Lok sabha Election,
കൊല്ലത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.കെ. പ്രേമചന്ദ്രന്‍ 16892 വോട്ടിന് ലീഡ്‌ചെയ്യുന്നു. ചാലക്കുടിയില്‍ എല്‍.ഡി.എഫിലെ ഇന്നസെന്റ് 2614 വോട്ടിന് മുന്നിലാണ്. പാലക്കാട്ട് എല്‍.ഡി.എഫിലെ എം.ബി. രാജേഷ് 6861 വോട്ടിന് മുന്നിലാണ്. കണ്ണൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതി ടീച്ചര്‍ മുന്നിലാണ്. 2024 വോട്ടിന് മുന്നേറുന്നു.
കേരളത്തില്‍ ഒ. രാജഗോപാലിലൂടെ ബി.ജെ.പി. അക്കൗണ്ട് തുറന്നേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തുടക്കംമുതലേ അദ്ദേഹത്തിന്റെ ലീഡ് നില ആ ഒരു സൂചനയാണ് നല്‍കുന്നത്. ഒ. രാജഗോപാല്‍ വിജയിക്കുകയാണെങ്കില്‍ കേരളത്തില്‍ അത് പുതിയ രാഷ്ട്രീയ ചരിത്രംകുറിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.