SWISS-TOWER 24/07/2023

Election Commission | 'വധശ്രമക്കേസില്‍ പ്രതിയായ തലശേരി നഗരസഭാ കൗണ്‍സിലറുടെ വിലക്ക് തിരഞ്ഞെടുപ്പ് കമീഷന്‍ നീക്കി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) തലശേരി നഗരസഭ അയോഗ്യനാക്കിയ മഞ്ഞോടി വാര്‍ഡ് കൗണ്‍സിലറുടെ വിലക്ക് തിരഞ്ഞെടുപ്പ് കമീഷന്‍ നീക്കി. ഹൈകോടതി നിര്‍ദേശപ്രകാരം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം.

Election Commission | 'വധശ്രമക്കേസില്‍ പ്രതിയായ തലശേരി നഗരസഭാ കൗണ്‍സിലറുടെ വിലക്ക് തിരഞ്ഞെടുപ്പ് കമീഷന്‍ നീക്കി'

പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ കൗണ്‍സിലറായി തുടരുന്നതിന് അയോഗ്യനാക്കിക്കൊണ്ട് നഗരസഭാ സെക്രടറി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. തന്റേതല്ലാത്ത കാരണം കൊണ്ടാണ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും മൂന്നുമാസം ലീവ് അനുവദിക്കണമെന്നുമുള്ള അപേക്ഷ കെ ലിജേഷ് നല്‍കിയിരുന്നു.

എന്നാല്‍ നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ ഏകപക്ഷീയമായ നടപടിയാണ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമീഷനേയും ഹൈകോടതിയെയും സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി നഗരസഭാ സെക്രടറി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിറക്കിയത്.

ഉത്തരവ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ ധനകാര്യ സ്റ്റാന്‍ഡിങ് കമിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പെടെ തലശ്ശേരി നഗരസഭയിലേക്ക് പ്രകടനമായി പോവുകയും ചെയ്തു. എംപി സുമേഷ്, കെ അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Election Commission lifted the ban on Thalasseri municipal councilor, accused in the attempted murder case, Kannur, News, Election Commission, Thalasseri Municipal Councilor, Murder Case, Politics, BJP, High Court, Petition, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia