Eldos Kunnappally | 'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും, ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും; പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക, ഞാന്‍ അതിജീവിക്കും; ഒളിവിലിരുന്ന് സാക്ഷിക്ക് എല്‍ദോസ് എം എല്‍ എയുടെ സന്ദേശം
Oct 14, 2022, 15:07 IST
തിരുവനന്തപുരം: (www.kvartha.com) ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്‌സ് ആപ് സന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കേസിലെ പ്രധാന സാക്ഷിക്കാണ് വ്യാഴാഴ്ച പുലര്‍ചെ 2.20 ന് എം എല്‍ എ സന്ദേശമയച്ചത്.
പരാതിക്കാരിയെ കാണാനില്ലെന്ന് കാട്ടി വഞ്ചിയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയ അതേ സാക്ഷിക്കാണ് എല്‍ദോസ് സന്ദേശം അയച്ചത്. എല്‍ദോസിന്റെ ഫോണ്‍ സ്വിച് ഓഫ് ആണെന്ന് പാര്‍ടി പ്രവര്‍ത്തകരും മറ്റും പറയുമ്പോഴാണ് വാട്‌സ് ആപില്‍ സന്ദേശം അയച്ചിരിക്കുന്നത്.
പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നല്‍കുമെന്നും എല്‍ദോസ് സന്ദേശത്തില്‍ പറയുന്നു. ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സമ്മര്‍ദം. 'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും, ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും' എന്നിങ്ങനെയാണ് വാട്‌സ് ആപ് സന്ദേശം.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. എല്‍ദോസ് കുന്നിപ്പിള്ളി എംഎല്‍എ ഒളിവില്‍ തുടരുകയാണ്. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.
എംഎല്‍എ എവിടെയാണെന്ന കാര്യത്തില്‍ പാര്‍ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഇതിനിടെ പരാതിക്കാരി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മൊഴി നല്‍കാന്‍ തയാറായിട്ടില്ല. പൊലീസ് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സ്പീകറുടെ അനുമതി വേണ്ടെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Eldos Kunnappally sent WhatsApp message to witness, Thiruvananthapuram, News, Trending, Politics, Message, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.