Complaint | ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന ഫോണ്‍ മോഷ്ടിച്ചു; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ പരാതിയുമായി ഭാര്യ
Oct 12, 2022, 20:02 IST
പെരുമ്പാവൂര്‍: (www.kvartha.com) ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന ഫോണ്‍ മോഷ്ടിച്ചു, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ പരാതിയുമായി ഭാര്യ മറിയാമ്മ എല്‍ദോസ് രംഗത്ത്.
ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മറിയാമ്മ എല്‍ദോസ് കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഫോണ്‍ വീണ്ടെടുത്തു നല്‍കണമെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ രംഗത്തെത്തിയത്. എല്‍ദോസിന്റെ ഫോണ്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ ഫോണുകള്‍ സ്വിച് ഓഫാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതോടെ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
Keywords: Eldhose Kunnappilly's wife file complaint against woman, Perumbavoor, News, Allegation, Complaint, Kidnap, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.