Death | വിളക്കിൽ നിന്നും പൊള്ളലേറ്റ വയോധിക ചികിത്സയ്ക്കിടെ മരിച്ചു


● ജനുവരി 14 നാണ് അംബുജാക്ഷിക്ക് പൊളളലേറ്റത്.
● വീട്ടിൽ നിന്നും പൂജാമുറിയിലെ വിളക്കിനടുത്തു പോയി വിഗ്രഹം തൊട്ട് തലയിൽ വയ്ക്കാൻ കുനിഞ്ഞപ്പോൾ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
കണ്ണൂർ: (KVARTHA) നിലവിളക്കിൽ നിന്നും വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വയോധികചികിത്സയ്ക്കിടെ മരിച്ചു. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ മുണ്ടേരി കച്ചേരി പറമ്പിൽ പരേതനായ തളി മഠത്തിൽ നാരായണൻ നമ്പ്യാരുടെ ഭാര്യ പി.ആർ അംബുജാക്ഷി (81)യാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 14 നാണ് ഇവർക്ക് പൊളളലേറ്റത്. വീട്ടിൽ നിന്നും പൂജാമുറിയിലെ വിളക്കിനടുത്തു പോയി വിഗ്രഹം തൊട്ട് തലയിൽ വയ്ക്കാൻ കുനിഞ്ഞപ്പോൾ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
ഈ ദു:ഖകരമായ വാർത്ത പങ്കുവച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ.
An elderly woman from Kannur died due to burn injuries after her clothes caught fire from a lamp at home. She was undergoing treatment at the medical college hospital.
#KannurNews, #BurnInjuries, #ElderlyDeath, #FireAccident, #KannurIncident, #MedicalCare