Accident | കുർബാനയ്ക്ക് എത്തിയ വയോധിക ബസ് ഇടിച്ച് ദാരുണമായി മരിച്ചു


● ഞായറാഴ്ച രാവിലെ 8.15 നായിരുന്നു സംഭവം നടന്നത്.
● നാട്ടുകാർ അന്നമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം: (KVARTHA) ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ വയോധിക ബസിടിച്ച് ദാരുണമായി മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നമ്മ കുര്യാക്കോസ് (75) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 8.15 നായിരുന്നു സംഭവം നടന്നത്. നെല്ലിക്കൽ ഭാഗത്തുനിന്ന് സർവീസ് നടത്തുന്ന ടി.സി.എം ബസ്സിൽ നെല്ലിക്കലിൽ നിന്നും കയറിയ അന്നമ്മ ചിങ്ങവനം പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു.
മേൽപ്പാലത്തിൽ ബസിൽ നിന്നിറങ്ങിയ അന്നമ്മ മുന്നോട്ട് നടക്കുമ്പോൾ അപ്രതീക്ഷിതമായി അതേ ബസ് തന്നെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിയെത്തി അന്നമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസ് എടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.
A 75-year-old woman died after being hit by a bus on the Chingavanam Railway Overpass in Kottayam. Annamma Kuriakose, a Nellikkal resident, was on her way to church for Mass when the accident occurred.
#KottayamAccident, #RoadAccident, #Chingavanam, #KeralaNews, #BusAccident, #TragicDeath