SWISS-TOWER 24/07/2023

Life Imprisonment | കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ നടന്ന കൊലപാതക കേസില്‍ വയോധികന് തടവും പിഴയും ശിക്ഷവിധിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്‍പിലെ ആളൊഴിഞ്ഞ കടവരാന്തയ്ക്കു മുന്‍പില്‍ നടന്ന കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ കാസര്‍കോട് ജില്ലയിലെ താമസക്കാരനായ ജോസ് പി കെ (61) എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി മൂന്നാം അഡിഷനല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജ് റൂബി കെ ജോസ് ശിക്ഷ വിധിച്ചത്.

2020 നവംബര്‍ ഒന്നിന് പുലര്‍ചെ 4.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആനപ്പന്തി അയ്യന്‍കുന്ന് സ്വദേശിയായ രാജന്‍ എന്ന ചാക്കോയെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പൂട്ടിയിട്ട കടയുടെ മുന്‍വശത്ത് വെച്ച് മരത്തടി കൊണ്ടും കല്ലുകൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
Aster mims 04/11/2022

Life Imprisonment | കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ നടന്ന കൊലപാതക കേസില്‍ വയോധികന് തടവും പിഴയും ശിക്ഷവിധിച്ചു

സംഭവം നേരില്‍ കണ്ട നിശാദ് എന്നയാളുടെ പരാതിയില്‍ സിറ്റി സബ് ഇന്‍സ്‌പെക്ടറായിരുന്ന പി കെ സുമേഷാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടറായിരുന്ന പി ആര്‍ സതീശന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ കെ രൂപേഷ് ഹാജരായി.

Keywords: Elderly man sentenced to life for murder Case, Kannur, News, Life Imprisonment, Murder Case, Court, Fine, Probe, Complaint, Judge, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia