Jailed | 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വയോധികന് 40 വര്‍ഷം തടവും പിഴയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വയോധികന് നാല്‍പത് വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ തലശ്ശേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി ജി ഘോഷയാണ് ശിക്ഷ വിധിച്ചത്.

2014 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി മുഹമ്മദ് പി (കാലന്‍ മുഹമ്മദ് - 63) എന്നയാള്‍ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി 11 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി പോക്‌സോ ആക്ട് സെക്ഷന്‍ 5 (I) (m) പ്രകാരം നാല്‍പത് വര്‍ഷം തടവും നാല്‍പതിനായിരം രൂപ പിഴയും വിധിച്ചു.

Jailed | 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വയോധികന് 40 വര്‍ഷം തടവും പിഴയും

കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ പടന്നയിലാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി തലശ്ശേരി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ടി കെ ഷൈമ ഹാജരായി.

Keywords: Elderly man jailed for 40 years and fined for assaulting 11-year-old girl, Kannur, News, Jail, Molestation, Court, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script