Accident | കാറ്റിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു

 
Elderly Man Dies from Electric Shock After Power Line Falls Due to Wind
Elderly Man Dies from Electric Shock After Power Line Falls Due to Wind

Photo: Arranged

● ഇരിട്ടി തില്ലങ്കേരി പള്ള്യത്ത് ആടുമേയ്ക്കുന്നതിനിടെയാണ് അപകടം.
● വൈകുന്നേരമുണ്ടായ വേനൽ മഴയിലും കാറ്റിലുമാണ് വൈദ്യുതി കമ്പി പൊട്ടിയത്.
● ആടിൻ്റെ കയറഴിക്കാൻ പോയ മുകുന്ദൻ കമ്പി ചവിട്ടിപ്പോയതാണ് അപകട കാരണം.
● അപകടാവസ്ഥയിലുള്ള കമ്പികളും വൈദ്യുതി തൂണുകളും മാറ്റാൻ നാട്ടുകാർ ആവശ്യപ്പെട്ടു.

കണ്ണൂർ: (KVARTHA) മലയോര പ്രദേശമായ ഇരിട്ടി തില്ലങ്കേരി പള്ള്യത്ത് ആടുമേയ്ക്കുന്നതിനിടെ കാറ്റിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. തില്ലങ്കേരി പള്ള്യം സ്വദേശി മുകുന്ദൻ (62) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരമുണ്ടായ വേനൽ മഴയിലും കാറ്റിലുമാണ് വൈദ്യുതി കമ്പി പൊട്ടി താഴേക്ക് വീണത്. ഇതിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നത് അറിയാതെയാണ് ആടിൻ്റെ കയറഴിക്കാൻ പോയ മുകുന്ദൻ ചവിട്ടിപ്പോയത്.

മുകുന്ദൻ്റെ മരണത്തിൽ നാടാകെ ദുഃഖത്തിലാണ്. പ്രദേശത്ത് വൈദ്യുതി കമ്പികൾ പൊട്ടി വീഴുന്നത് പതിവാണെന്നും പലസ്ഥലങ്ങളിലും കമ്പികളും വൈദ്യുതി തൂണുകളും അപകടാവസ്ഥയിലാണെന്നും ഇതിനെതിരെ അധികാരികൾ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

A 62-year-old man died from electrocution after stepping on a snapped power line that fell due to strong winds while he was herding goats in Iritty, Kannur. Locals have called for authorities to take action against the frequent incidents of power lines falling in the area.

#Electrocution #PowerLineAccident #Kannur #Iritty #SafetyNegligence #KeralaAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia