കേളകം: (www.kvartha.com) ആറളം ഫാമില്‍ കടന്നല്‍ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. രാഘവന്‍ പുതുശ്ശേരി (66) എന്നയാളാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് ആറളം ഫാം ഒമ്പതാം ബ്ലോകില്‍ നിന്നാണ് കുത്തേറ്റത്. കടന്നലുകള്‍
കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യശോദയാണ് ഭാര്യ. ജനാര്‍ദനന്‍, മിനി എന്നിവര്‍ മക്കളാണ്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു
Keywords: Elderly man died of wasp sting, Kannur, News, Dead, Obituary, Hospital, Treatment, Raghavan Puthussery, Injury, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.