Allegation | 'വേങ്ങരയില്‍ കടം കൊടുത്ത 23 ലക്ഷം രൂപ തിരികെ ചോദിക്കാനെത്തിയ വയോധിക ദമ്പതികള്‍ക്ക് നേരെ അയല്‍വാസിയുടെ ക്രൂരമര്‍ദനം; മകന് വെട്ടേറ്റു'

 
Elderly couple assaulted for demanding loan repayment in Vengara
Elderly couple assaulted for demanding loan repayment in Vengara

Representational Image Generated By Meta AI

● സംഭവത്തില്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി
● അയല്‍വാസിക്കും പരുക്ക്
● ദമ്പതികളുടെ നില ഗുരുതരം

മലപ്പുറം: (KVARTHA) വേങ്ങരയില്‍ കടം കൊടുത്ത 23 ലക്ഷം രൂപ തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് നേരെ മര്‍ദനമെന്ന് പരാതി. വയോധിക ദമ്പതികളായ അസൈന്‍ (70), പാത്തുമ്മ (62) എന്നിവര്‍ക്ക് നേരെയാണ് മര്‍ദനം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിന് വെട്ടേറ്റു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അയല്‍വാസിയായ അബ്ദുല്‍ കലാമും മകന്‍ സത്താറും കുടുംബവും ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഒന്നര വര്‍ഷം മുമ്പാണ് സത്താറിന് ബഷീര്‍ പണം കടം നല്‍കിയത്. എന്നാല്‍ ഇതുവരെയും വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്താര്‍ പണം നല്‍കാന്‍ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരന്റെ ഭാര്യയും കൂടി സത്താറിന്റെ വീട്ടിലേക്ക് പോയത്. 

വീടിന് മുന്നില്‍ ബാനര്‍ അടക്കം വച്ച് ബഷീര്‍ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെ മുഹമ്മദ് സത്താറും വീട്ടുകാരും അവിടെ എത്തി പ്രതിഷേധത്തെ ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും അടിപിടിയും നടന്നു. സംഭവത്തില്‍ വയോധിക ദമ്പതികള്‍ക്കും  മകനും പിന്നാലെ മറ്റൊരു അയല്‍വാസിക്കും പരുക്കേറ്റു.

ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് സത്താറിന് ബഷീര്‍ പണം കടം നല്‍കിയത്. ബഷീറിന്റെ പരാതിയില്‍ കേസെടുത്ത്  ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് വേങ്ങര പൊലീസ് പറഞ്ഞു.

#VengaraAssault, #KeralaCrime, #LoanDispute, #PoliceInvestigation, #ElderlyAssault, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia