Obituary | മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

കോലഞ്ചേരി: (www.kvartha.com) മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. വലമ്പൂര്‍ തട്ടാംമുഗള്‍ കുരുമോളത്ത് ഏലിയാമ്മയാണ് (77) മരിച്ചത്. വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 11 മണിയോടെ മകന്‍ ബാബുവിനൊപ്പം ഇവര്‍ കുന്നത്തുനാട് സ്റ്റേഷനിലെത്തിയതായിരുന്നു.
Aster_MIMS

Obituary | മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

ബന്ധുക്കള്‍ തമ്മില്‍ നിലനിന്നിരുന്ന വഴിത്തര്‍ക്കം സംബന്ധിച്ച് ബാബു നല്‍കിയ പരാതിയില്‍ എതിര്‍ കക്ഷികളോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എസ് ഐയുടെ മുറിയില്‍ പരാതിക്കാരനും എതിര്‍കക്ഷികളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സ്റ്റേഷനിലെ വിസിറ്റിങ് റൂമില്‍ ബന്ധുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഏലിയാമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ്: വര്‍ഗീസ്. മക്കള്‍: ബാബു, ബിജു, ഷിജു, ഷാന്റി. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Elder Woman Died in Police station, Kochi, News, Dead, Hospital, Police Station, Complaint, Local News, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia