Remand report | ഇലന്തൂരില്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാന്‍ഡ് റിപോര്‍ട്; 'പത്മയെ ശാഫിയും റോസ്ലിയെ ലൈലയും കൊലപ്പെടുത്തി; കൊല നടത്തിയത് പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ'
Oct 12, 2022, 13:36 IST
കൊച്ചി: (www.kvartha.com) ഇലന്തൂരിലെ കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ട്.
റിപോര്‍ടില്‍ പറയുന്നത്:
പത്മയെ ശാഫിയും റോസ്ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തുന്നത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു. തുടര്‍ന്ന് സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകള്‍ മൂര്‍ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിനുറുക്കി. 56 കഷണങ്ങളാക്കി ബകറ്റുകളിലെടുത്ത് വീടിന്റെ പിന്നില്‍ കുഴിച്ചിട്ടു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ കുത്തി മുറിവേല്‍പിച്ചു.
കോടതിയില്‍ ഹാജരാക്കിയ മൂന്നുപ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. വിഷാദരോഗിയെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. ശാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. ഇവരുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഉടന്‍തന്നെ നല്‍കും.
തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളില്‍ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. പുലര്‍ചയോടെ കൊച്ചിയില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡെപ്യൂടി കമിഷണറുടെ നേതൃത്വത്തിലാണു സ്റ്റേഷനില്‍ എത്തിച്ചത്. ഉടന്‍ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.
വേറെയും സ്ത്രീകള്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇയാളുടെ വലയിലായിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയില്‍നിന്നു സമീപകാലത്തു കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരുമായി ശാഫി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരുന്നോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്.
Keywords: Elanthoor Human sacrifice, details of remand report, Kochi, News, Murder case, Remanded, Report, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.