Remanded | നരബലിക്കേസ്: കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു; വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ലൈല
Oct 12, 2022, 13:08 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ശാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡില്‍ വിട്ട പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും.
മൂന്നു പ്രതികളെയും ബുധനാഴ്ച രാവിലെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. മുഹമ്മദ് ശാഫി വേറെ സ്ത്രീകളെയും പൂജയില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്.
അതിനിടെ, പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ പൊലീസ് ബുധനാഴ്ച തന്നെ നല്‍കും.
തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളില്‍ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. പുലര്‍ചയോടെ കൊച്ചിയില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡെപ്യൂടി കമിഷണറുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ഉടന്‍ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.
വേറെയും സ്ത്രീകള്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇയാളുടെ വലയിലായിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയില്‍നിന്നു സമീപകാലത്തു കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരുമായി ശാഫി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരുന്നോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്.
Keywords: Elanthoor human sacrifice case: Accused remanded by court, Kochi, News, Remanded, Court, Police, Custody, Trending, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.