കശാപ്പ് നിരോധനത്തില്‍ നിന്ന് കരകയറാന്‍ ഫാം സൊസൈറ്റികള്‍ രൂപീകരിക്കേണ്ടിവരും : എളമരം കരീം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 05.07.2017) കേന്ദ്രത്തിന്റെ കശാപ്പ് നിരോധത്തിന് ബദലായി സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ഫാം സൊസൈറ്റികള്‍ ആരംഭിക്കേണ്ടി വരുമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം.

ജൂതന്മാരെ തകര്‍ക്കുന്നതിനായി ജര്‍മനിയില്‍ മൃഗസംരക്ഷണം നടപ്പാക്കിയ ഹിറ്റ് ലറിന്റെ പാതയാണ് മോഡി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി, സി ഐ ടി യു, മീറ്റ് ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മാംസ വ്യാപാര സംരക്ഷണ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ് ഘാടനം ചെയ്യുകയായിരുന്നു എളമരം.

 കശാപ്പ് നിരോധനത്തില്‍ നിന്ന് കരകയറാന്‍ ഫാം സൊസൈറ്റികള്‍ രൂപീകരിക്കേണ്ടിവരും : എളമരം കരീം

കശാപ്പ് നിരോധനത്തിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ വയറ്റത്തടിച്ച മോഡി സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ ബഹുസ്വരത നശിപ്പിക്കുന്നതിനുള്ള ഗൂഢ തന്ത്രമാണ്. ലോകത്ത് ആകെയുള്ള കന്നുകാലികളില്‍ 20 ശതമാനവും ഇന്ത്യയിലാണ്. 300 കോടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള തുകല്‍ നിര്‍മ്മാണമാണ് ഭീഷണി നേരിടുന്നത്.

തുകല്‍ വ്യവസായം, കൃഷി, കശാപ്പ് വ്യവസായം മൊത്തക്കച്ചവടക്കാര്‍, ചില്ലറ കച്ചവടക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലും തൊഴില്‍ അസ്ഥിരതയാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. നിയമകുരുക്കുകള്‍ സൃഷ്ടിച്ച് കന്നുകാലി വില്‍പ്പന തന്നെ അസാധ്യമാക്കി. വാണിയംകുളം, കൊടുവള്ളി കന്നുകാലി ചന്തകളിലെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുതുടങ്ങി. കൊല്‍ക്കത്തയിലെ അത്യാധുനിക ഓട്ടോമാറ്റിക്ക് കശാപ്പുശാല അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

മുന്തിയ തരം പോത്തിറച്ചി കയറ്റുമതി ചെയ്യുന്നത് വഴി ഇന്ത്യ നേടിയിരുന്ന വിദേശ നാണ്യത്തെയും കശാപ്പ് നിരോധനം ഗണ്യമായി ബാധിച്ച് തുടങ്ങി. മോഡിയുടെ തീരുമാനം തലയാട്ടി അതേപടി അനുസരിക്കുക വഴി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചേട്ടന്‍ബാവ അനിയന്‍ബാവ കളിക്കുകയാണ്. ഗോവധ സംരക്ഷണം എന്ന പേരില്‍ ആര്‍ എസ് എസ് ഗുണ്ടകള്‍ക്ക് ആയുധം നല്‍കി തെരുവില്‍ ഇറക്കിയിരിക്കുകയാണ്. കശാപ്പ് വ്യവസായത്തിന് അന്ത്യം കുറിക്കാന്‍ ഇറങ്ങിത്തിരിച്ച യോഗി ആതിഥ്യനാഥ് വര്‍ഗീയ ഭ്രാന്തനാണ്.

കശാപ്പ് നിരോധത്തിനെതിരെ പ്രതികരിക്കാന്‍ കേരള സര്‍ക്കാര്‍ മാത്രമാണ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. വി കെ സി മമ്മദ്‌കോയ എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സി.കെ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read:

ഓട്ടോ ഇടിച്ചു കാല്‍നടയാത്രക്കാരന് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Elamaram Kareem about cow slaughter issue, Kozhikode, News, CPM, Protection, Inauguration, Threatened, Prime Minister, Narendra Modi, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia