Memorial Service | ഇകെ അബൂബകര്‍ മുസ്ലിയാര് അനുസ്മരണ സമ്മേളനം നടത്തും
Nov 10, 2023, 20:50 IST
കണ്ണൂര്‍: (KVARTHA) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജെനറല്‍ സെക്രടറിയും കേരളീയ മുസ്ലിം നവോഥാന നായകരില്‍ പ്രമുഖനുമായ ശംസുല്‍ ഉലമ ഇകെ അബൂബകര്‍ മുസ്ലിയാര് അനുസ്മരണം കണ്ണൂര്‍ ജില്ലാ ദാരീമീസ് അസോസിയേഷന് സംഘടിപ്പിക്കുന്ന റബീഉ ശംസ് ശനി, ഞായര്‍ ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ അറിയിച്ചു.
വെള്ളിയാഴ്ച(11.11.2023) വൈകിട്ട് നാലുമണിക്ക് കെ വി മഹമൂദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി മുഹമ്മദ് മൗലാ മഖാം സിയാറത്തോടെ അനുസ്മരണ പരിപാടി ആരംഭിച്ചു.
ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ മട്ടന്നൂര്‍ കള റോഡ് ജുമാ മസ്ജിദില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച (12.11.2023) വൈകിട്ട് കാടാച്ചിറ മമ്മാക്കുന്നില്‍ നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെകെ മുഹമ്മദ് ദാരിമി അരിയില്‍ അധ്യക്ഷനാകും. കര്‍ണാടക നിയമസഭ സ്പീകര്‍ യുടി ഖ്വാദര്‍ വിശിഷ്ടാതിഥിയാവും.
സമസ്ത നേതാക്കളായ പിപി ഉമര്‍ മുസ്ലിയാര്, എവി അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്, അബ്ദുസലാം ബാഖവി തൃശൂര്‍, മാണിയൂര്‍ അഹ് മദ് മുസ്ലിയാര് എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെകെ മുഹമ്മദ് ദാരിമി അരിയില്‍, സിറാജുദ്ദീന് ദാരിമി കക്കാട്, അബ്ദുല്‍ ഫത്വാഹ് ദാരിമി, അശ്രഫ് ദാരിമി മമ്മാക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

Keywords: EK Abubakar Musliar will hold a memorial service, Kannur, News, EK Abubakar Musliar, Memorial Service, Inauguration, Press Meet, Chief Gust, Conference, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.