Custody | 'മദ്യപിച്ച് വാഹനം ഓടിച്ചു'; 8 പ്രൈവറ്റ് ബസ് ഡ്രൈവര്‍മാരും, 5 കന്‍ഡക്ടര്‍മാരും കസ്റ്റഡിയില്‍
Aug 22, 2022, 12:31 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) മദ്യപിച്ച് ബസ് ഓടിച്ചെന്ന കുറ്റത്തിന് എട്ട് ഡ്രൈവര്‍മാരെയും അഞ്ച് കന്‍ഡക്ടര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം നഗരത്തില്‍ കാറിലേക്കു മനപ്പൂര്‍വം ബസ് ഇടിച്ചു കയറ്റിയെന്ന പരാതിയിലാണ് പരിശോധന. തിങ്കളാഴ്ച രാവിലെ നഗരത്തില്‍ ബസുകളില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
രാവിലെ ആറുമുതല്‍ ഏഴരവരെ ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍മാരും കന്‍ഡക്ടര്‍മാരും മദ്യപിച്ചതായി കണ്ടെത്തി. നടപടികള്‍ക്കുശേഷം ബസ് വിട്ടു നല്‍കും. എന്നാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനായി റിപോര്‍ടു നല്‍കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.
Keywords: Eight drunken private bus drivers in police custody, Thrissur, News, Complaint, Police, Custody, Liquor, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

