കോ­ഴി­ക്കോ­ട് മാ­സ­പ്പിറ­വി ദൃ­ശ്യ­മാ­യി; ഞാ­യ­റാഴ്­ച ഈ­ദുല്‍ ഫി­ത്വര്‍

 


കോ­ഴി­ക്കോ­ട് മാ­സ­പ്പിറ­വി ദൃ­ശ്യ­മാ­യി; ഞാ­യ­റാഴ്­ച ഈ­ദുല്‍ ഫി­ത്വര്‍
കോ­ഴി­കോട്: കോ­ഴി­ക്കോ­ട് മു­ഖ­ദാര്‍ ക­ട­പ്പു­റത്ത് മാ­സ­പ്പിറ­വി ദൃ­ശ്യ­മാ­യ­തി­നെ തു­ടര്‍­ന്ന് ഞാ­യ­റാഴ്­ച പെ­രു­ന്നാ­ളാ­യി­രി­ക്കു­മെ­ന്ന് കോ­ഴി­ക്കോ­ട്ടെ ഖാ­സി­മാര്‍ അ­റി­യിച്ചു.

പാ­ണ­ക്കാ­ട് ഹൈ­ദര­ലി ശി­ഹാ­ബ് തങ്ങള്‍, കാ­ന്ത­പ്പു­രം എ.പി. അബൂ­ബ­ക്കര്‍ മു­സ്ല്യാര്‍, ചെറു­ശേരി സൈനു­ദ്ദീന്‍ മു­സ്ല്യാ­ര്‍, പാള­യം ഇ­മാം തു­ട­ങ്ങി­യ­വരും കോ­ഴി­ക്കോ­ട്ടെ ഖാ­സി­മാ­രു­ടെ പ്ര­ഖ്യാ­പ­ന­ത്തെ­തു­ടര്‍ന്ന് ഞാ­യ­റാഴ്­ച പെ­രു­ന്നാ­ളാ­യി­രി­ക്കു­മെ­ന്ന് അ­റി­യി­ച്ചു. പി­ന്നീട് മ­റ്റു­ജില്ല­ക­ളി­ലെ ഖാ­സി­മാരും അ­വ­ര­വ­രു­ടെ മ­ഹല്ലു­ക­ളില്‍ ഞാ­യ­റാഴ്­ച പെ­രു­ന്നാ­ളാ­യി­രി­ക്കു­മെ­ന്ന് പ്ര­ഖ്യാ­പിച്ചു..

30 നോ­മ്പ് പൂര്‍­ത്തി­യാക്കി ഗള്‍­ഫ് രാ­ജ്യ­ങ്ങ­ളി­ലും ഞാ­യ­റാ­ഴ്­ച­യാ­ണ് പെ­രു­ന്നാള്‍ ആ­ഘോ­ഷി­ക്കു­ന്നത്.

Keywords: Kerala, Kozhikode, Eid-Ul-Fithr, Gulf, Ramzan, Perunal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia