Eid al-Adha | ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ വലിയ പെരുന്നാള്‍ ജൂണ്‍ 29ന്

 


കോഴിക്കോട്: (www.kvartha.com) ദുല്‍ഹിജ്ജ മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.
        
Eid al-Adha | ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ വലിയ പെരുന്നാള്‍ ജൂണ്‍ 29ന്

അറഫാദിനം ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഐതിഹാസിക ഓര്‍മകള്‍ അയവിറക്കിയാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വലിയ പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്, ഈദുല്‍ അദ്ഹ, ബലിപെരുന്നാള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വലിയ പെരുന്നാള്‍.
    
Eid al-Adha | ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ വലിയ പെരുന്നാള്‍ ജൂണ്‍ 29ന്

Keywords: Kozhikode, Eid, Kerala, Eid al-Adha, Eid-ul-azha in Kerala on June 29.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia