Stand United | സമസ്തയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ചെറുക്കും: നേതാക്കളുടെ പ്രഖ്യാപനം

 
efforts to weaken samastha will be resisted leaders declar
efforts to weaken samastha will be resisted leaders declar

Photo Credit: Facebook / SYS SKSSF

● സമസ്തയെ ദുർബലപ്പെടുത്താനുള്ള സംഘടനാ നീക്കങ്ങൾ തടയണമെന്ന് നേതാക്കള്‍.
● മത നവീകരണവാദികളുടെ സാന്നിധ്യം സംരക്ഷിക്കുന്നതിന് നടപടികള്‍ ശക്തമാക്കണം.

കോഴിക്കോട്: (KVARTHA) സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ ശാക്തീകരണവും ആദർശ പ്രചരണവും തടയാൻ സംഘടിത നീക്കങ്ങൾ നടക്കുകയാണെന്നും പ്രവർത്തകർ അതിലേക്കും സമസ്തയുടെ നിലനിൽപിനേയും സംരക്ഷിക്കാൻ ജാഗ്രത പുലർത്തണമെന്നും സമസ്തയുടെ പോഷകസംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ നിർദേശിച്ചു. സമസ്തയെ ദുർബലപ്പെടുത്താൻ നടത്തുന്ന ഏതു ശ്രമത്തെയും പ്രതിരോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സമസ്തയുടെ സ്ഥാപനങ്ങളിൽ മത നവീകരണ വാദികളുടെ നുഴഞ്ഞുകയറ്റവും പിടിമുറുക്കവും നേരിടുമ്പോൾ, സമസ്തയുടെ കേന്ദ്ര മുശാവറ അതിൽ ഇടപെട്ട് നയത്തിന് മാറ്റം കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത് സ്വാഭാവിക നടപടിക്രമമാണ്. ചില സ്ഥാപനങ്ങളിൽ നവീന ചിന്താഗതിക്കാരെ അധ്യാപകരായും കരിക്കുലം കമ്മിറ്റിയിൽ അംഗങ്ങളായും നിയമിക്കുന്നത് നേതൃത്വം തിരുത്താൻ ശ്രമിച്ചു. ഇതിനായി തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്ത സ്ഥാപന മേധാവിക്കെതിരെ സമസ്ത അച്ചടക്ക നടപടി സ്വീകരിച്ചതാണ് വിവാദങ്ങളുടെ യഥാർത്ഥ ആധാരം. ഈ പശ്ചാത്തലം മറച്ചുവയ്ക്കാൻ സമസ്ത-ലീഗ് പ്രശ്നമായി ഇത് അവതരിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

സമസ്ത കേന്ദ്ര മുശാവറ സുപ്രധാനമായ യോഗത്തിൽ സിഐസി-യുമായി ബന്ധപ്പെട്ട പ്രശ്നപരിഹാര മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ്, മുൻപ് മാറ്റി നിർത്തിയ വ്യക്തിയെ ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിച്ച്, സി.ഐ.സി. കമ്മിറ്റിയെ പുന:സംഘടിപ്പിച്ചെന്ന വാർത്ത പുറത്ത് വന്നത്. ഈ നടപടിയെ തള്ളി സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കേന്ദ്ര മുശാവറ ഇത് ശരിയായില്ലെന്ന് അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു.

സമസ്ത നേതാക്കളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും സി ഐ സി വിഷയത്തില് ഉണ്ടാക്കിയ പ്രശ്ന പരിഹാര ഫോര്മുല അംഗീകരിക്കുന്നതിന് പകരം അതിനെ സങ്കീര്ണമാക്കാനാണ് സി.ഐ.സി ബോധപൂര്വ്വം ശ്രമിച്ചത്. കമ്മിറ്റി പുന:സംഘടന ഒരു മാസം മുമ്ബ് തന്നെ നടന്നിട്ടുണ്ടെന്നും ഒരു മാസം അത് പുറത്ത് വിടരുതെന്ന് ധാരണയുണ്ടായിരുന്നുവെന്നും ഇപ്പോള് ചിലര് വെളിപ്പെടുത്തിയത് ഏറെ ദുരൂഹമാണ്.

സംഘടനയെ ദുര്ബലപ്പെടുത്താനായി വ്യാജ പ്രചരണങ്ങളും, ആദരണീയരായ നേതാക്കളെ പൊതു ഇടങ്ങളിൽ അപമാനിക്കാനുള്ള നീക്കങ്ങളും നിരന്തരം നടക്കുന്നുണ്ടെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ ചേർന്ന് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള നീക്കങ്ങളെ ചെറുക്കാനും, സമസ്തയോടൊപ്പം അങ്ങേയറ്റം ഉറച്ച് നിൽക്കാനും പ്രവർത്തകർ മുന്നോട്ടുവരണമെന്ന് നേതാക്കളായ സയ്യിദ് കെ.കെ.എസ് തങ്ങള് വെട്ടിച്ചിറ, എ.എം പരീദ്‌ എറണാകുളം, സി.കെ.കെ മാണിയൂര്, അബ്ദുല് ഹമീദ് ഫൈസി അമ്ബലക്കടവ്, മുസ്തഫ മാസ്റ്റര് മുണ്ടുപാറ, കെ.ടി കുഞ്ഞുമോന് ഹാജി വാണിയമ്ബലം, സുലൈമാന് ദാരിമി ഏലംകുളം, ഇബ്റാഹീം ഫൈസി പേരാല്, ജി.എം സലാഹുദ്ദീന് ഫൈസി വല്ലപ്പുഴ, നിസാര് പറമ്ബന് ആലപ്പുഴ, ഒ.പി.എം അഷ്റഫ്, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ദീന് തങ്ങള് കണ്ണന്തള്ളി, സയ്യിദ് മുബഷിര് തങ്ങള് ജമലുല്ലൈലി, അയ്യൂബ് മാസ്റ്റര് മുട്ടില്, ബഷീര് അസ്‌അദി, കണ്ണൂര് തുടങ്ങിയവര്പ്രസ്താവനയില് ആവശ്യപ്പെട്ടു.

#Samastha #KeralaUlama #ReligiousLeadership #CICissue #SamasthaResistance #KeralaNews


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia