SWISS-TOWER 24/07/2023

Foods | 'ബീഫുണ്ട്, ചികനുണ്ട്'; സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയിലെ ഭക്ഷണ ശാലയില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

 


ADVERTISEMENT

തൃശൂര്‍: (KVARTHA) 65 -ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയിലെ ഭക്ഷണ ശാലയില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ശിവന്‍ കുട്ടി. 'ബീഫുണ്ട്, ചികനുണ്ട്. രാവിലെ അഞ്ച് മണിക്ക് പാലും മുട്ടയും കഴിച്ച് കുറച്ച് പരിശീലനമാകാം. ഏഴ് മണിക്ക് പ്രഭാതഭക്ഷണം. 11 മണിക്ക് ചായയും ചെറുകടിയും. ഉച്ചയ്ക്ക് നല്ല ഊണും പായസവും. രാത്രി കിടിലന്‍ ബീഫ് പെരട്ടും ചികന്‍ ഫ്രൈയും കൂട്ടി അടിപൊളി അത്താഴം', മന്ത്രി ഫേസ്ബുകില്‍ കുറിച്ചു.
       
Foods | 'ബീഫുണ്ട്, ചികനുണ്ട്'; സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയിലെ ഭക്ഷണ ശാലയില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

മന്ത്രി കെ രാജനും എ സി മൊയ്തീന്‍ എംഎല്‍എയ്ക്കുമൊപ്പം ഊട്ടുപുര സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ കുറിപ്പ്. ഭക്ഷണപന്തലില്‍ നേരം തെറ്റിയെത്തിയ തനിക്കും മന്ത്രി കെ രാജനും സഹപ്രവര്‍ത്തകര്‍ക്കും
എ സി മൊയ്തീന്‍ വക ഉഴുന്നുവട ലഭിച്ചതായും മന്ത്രി പറഞ്ഞു.


ഈ വര്‍ഷം ആദ്യം കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അടുത്ത വര്‍ഷം മുതല്‍ വെജ്, നോണ്‍ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി അന്ന് പറഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ വിഭവങ്ങള്‍ ശ്രദ്ധേയമാകുന്നത്.

Keywords: Education Minister, Sports, Thrissur, Kerala News, Malayalam News, Kerala State School Sports Festival, Education Minister shared details from canteen at state school sports festival venue.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia