സര്‍ക്കാറില്‍ ഏറ്റവും മോശം വിദ്യാഭ്യാസ വകുപ്പ്: ജി.സുകുമാരന്‍ നായര്‍
Jun 22, 2012, 13:30 IST
ചങ്ങനാശ്ശേരി : സംസ്ഥാന സര്‍ക്കാറില്‍ ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് വിദ്യാഭ്യാസ വകുപ്പാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് 2012-13 വര്‍ഷത്തെ സംഘടനയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
യു.ഡി.എഫ് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം തൊടുത്തുകൊണ്ടാണ് ബജറ്റവതരണം നടന്നത്. എന്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടും അദ്ദേഹം എന്‍.എസ്.എസിന്റെ പരാതിയോട് സാമാന്യമര്യാദപോലും കാട്ടിയില്ലെന്നും സര്‍ക്കാര്‍ ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ പരാജയത്തിന് കാരണം അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നല്‍കിയതാണ്. ഭൂരിപക്ഷ സമുദായങ്ങളെ യു.ഡി.എഫ് സര്‍ക്കാര്‍ വിഡ്ഢികളാക്കുന്നു. മന്ത്രിമാരുടെ വകുപ്പ് മാറ്റം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അഞ്ചാം മന്ത്രിപദം നെയ്യാറ്റിന്‍കരയില്‍ വന്‍ ചര്‍ച്ചയായി. സംസ്ഥാനത്ത് സാമുദായിക അസന്തുലിതാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു.
നെയ്യാറ്റിന്‍കരയോടെ എല്ലാം കഴിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ടെന്നും സുകുമാരന്‍നായര്‍ മുന്നറിയിപ്പ് നല്‍കി. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി ശക്തി തെളിയിച്ചത് യു.ഡി.എഫിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും എന്‍.എസ്.എസ് നേതാവ് തുറന്നടിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായ ശേഷം സുകുമാരന്‍ നായരുടെ ആദ്യ ബജറ്റവതരണമായിരുന്നു വെള്ളിയാഴ്ച നടന്നത്.
യു.ഡി.എഫ് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം തൊടുത്തുകൊണ്ടാണ് ബജറ്റവതരണം നടന്നത്. എന്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടും അദ്ദേഹം എന്‍.എസ്.എസിന്റെ പരാതിയോട് സാമാന്യമര്യാദപോലും കാട്ടിയില്ലെന്നും സര്‍ക്കാര്‍ ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കരയോടെ എല്ലാം കഴിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ടെന്നും സുകുമാരന്‍നായര്‍ മുന്നറിയിപ്പ് നല്‍കി. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി ശക്തി തെളിയിച്ചത് യു.ഡി.എഫിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും എന്‍.എസ്.എസ് നേതാവ് തുറന്നടിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായ ശേഷം സുകുമാരന്‍ നായരുടെ ആദ്യ ബജറ്റവതരണമായിരുന്നു വെള്ളിയാഴ്ച നടന്നത്.
Keywords: Kerala, Kottayam, Goverment, G. Sukumaran nair

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.