Marriage | സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വധു ആഭ വരദരാജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. ആഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രെജിസ്ട്രാര്‍ ഓഫീസില്‍ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അപ്പു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹക്കാര്യം അറിയിച്ചത്.

'ഞങ്ങള്‍ പൊരുത്തംകണ്ടു. ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ നടന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞങ്ങള്‍ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. ഇന്ന് ഞങ്ങള്‍ വിവാഹിതരായി'- എന്നാണ് വിവാഹവാര്‍ത്ത പങ്കുവച്ചുകൊണ്ട് അപ്പു കുറിച്ചത്.

Marriage | സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വധു ആഭ വരദരാജ്


ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ (2012) യിലൂടെ അസിസ്റ്റന്റ് ഡയറക്ടറായാണ് അപ്പു സിനിമയിലെത്തിയത്. ഒരാള്‍പ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങ്ങിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴല്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി. ആനന്ദപുരം ഡയറീസ് ആണ് എഡിറ്റിങ് നിര്‍വഹിച്ചതില്‍ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Keywords: Editor turned Director: Appu Bhattathiri Ties the Knot with Abha Varadaraj, Kochi, News, Marriage, Appu Bhattathiri, Abha Varadaraj, Social Media, Friends, Director, Editor, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia