ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.06.2016) മഴക്കാല ശുചീകരണ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്വെയര് സംവിധാനവും മൊബൈല്‍ ആപ്പും സജ്ജമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് 'ഇടവപ്പാതി' എന്ന മൊബൈല്‍ ആപ്പില്‍ കൂടി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ കഴിയും.
ശുചീകരണയത്നത്തില്‍ ശ്രദ്ധിക്കേണ്ട ഇടങ്ങള്‍ ഫോട്ടോയെടുത്ത് അയയ്ക്കുവാനുള്ള 'ഇടവപ്പാതി' എന്ന ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനുപുറമേ മാതൃകാപരമായ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അപ്ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ട്.
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ജിയോറ്റാഗ് ചെയ്ത് സോഫ്റ്റ്വെയറിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ പദ്ധതിയുടെ അവലോകനത്തിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും വിനിയോഗിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, അവരുടെ മാതൃകാ പദ്ധതികള്‍
http://monsoon.cmcc.kerala.gov.in/ എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.

Keywords: Thiruvananthapuram, Kerala, LDF, Government, Chief Minister, Pinarayi vijayan, Facebook, Monsoon, 'Edavappathi', Mobile app, Monsoon sanitation campaign.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.