ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: എടക്കല്‍ ഗുഹക്ക് ലോക പൈത്യക പദവി ലഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. എടക്കല്‍ ശിലാലിഖിതങ്ങള്‍ സംബന്ധിച്ച ശില്‍പ്പശാല വൈലോപ്പിളളി സംസ്ക്യതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക പൈത്യക പട്ടികയില്‍ ഇടംനേടാനുളള എല്ലാ അര്‍ഹതയും എടക്കല്‍ ഗുഹാചിത്രങ്ങള്ക്കുണ്ട്. ഇതിനാവശ്യമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടതുണ്ടെന്നും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സാംസ്കാരത്തിന്റെ വിലപ്പെട്ട ശേഷിപ്പുകള്‍ നമുക്ക് ചുറ്റുമുണ്ടെങ്കിലും അജ്ഞതയും മറ്റും കാരണം അവ സംരക്ഷിക്കാന്‍ കഴിയാതെ നശിച്ചുപോകുന്ന സ്ഥിതിയാണിന്നുളളത്. അത്തരം ചരിത്ര അവശേഷിപ്പുകള്‍ സംരക്ഷിക്കാനുളള ശ്രമങ്ങളാണ് പുരാവസ്തു വകുപ്പ് വഴി സര്‍ക്കാര്‍ നടത്തുന്നത്. എടക്കല്‍ ഗുഹയെക്കുറിച്ച് ബ്രിട്ടീഷ് കാലത്തെ പഠനത്തിനപ്പുറം അധികമൊന്നും നമുക്ക് മുന്നോട്ട് പോകാനായില്ലെന്നത് ഖേദകരമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ ചരിത്രകാരന് എം.ജി.എസ്. നാരായണന് അഭിപ്രായപ്പെട്ടു. കേരള ചരിത്രവും പുരാവസ്തുപഠനവും സംബന്ധിച്ച പഠനങ്ങളോട് ദീര്‍ഘകാലം നമുക്ക് നിഷിദ്ധ സമീപനമായിരുന്നു.
1968ല്‍ മാത്രമാണ് കേരളത്തില്‍ ആദ്യമായി കലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചരിത്രവിഭാഗം ആരംഭിച്ചത്. എടക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങളും ആയുധങ്ങളും കലാരൂപങ്ങളും അത്യപൂര്‍വ്വമാണ്. ലോക പൈത്യക പദവിക്ക് അര്ഹതയുളളവയാണെങ്കിലും ഇതിന് പഠനങ്ങള്‍ ആവശ്യമാണെന്നും എം.ജി.എസ്. പറഞ്ഞു. വിവിധ സെക്ഷനുകളില്‍ ഡോ.എം.ആര്.രാഘവവാര്യര്, ഡോ.എം.നമ്പിരാജന്, ഡോ.അജിത്കുമാര്‍, ഡോ.പി.രാജേന്ദ്രന്, ഡോ.എസ്.റെയ്മണ്‍, ശരത്കുമാരന് നായര്‍, സി.എസ്.അജിത്കുമാര്‍, ഡോ.എം.ടി.മോഹന്‍രാജ, ഡോ.ബീന എലിസബത്ത്, ജയശ്രീ നായര്‍, പ്രാഫ.അജീഷ്, ഡോ.വി.ആര്. ഷാജി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജെ.രജികുമാര്‍, കെ.ആര്.ശൈലേന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, Thiruvananthapuram, K.C Joseph, Minister, Seminar, Workshop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

