എട­ക്കല്‍ ഗുഹക്ക് പൈത്യക പദ­വി: സജീവ ശ്രമം നടത്തും: മന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എട­ക്കല്‍ ഗുഹക്ക് പൈത്യക പദ­വി: സജീവ ശ്രമം നടത്തും: മന്ത്രി

തി­രു­വ­ന­ന്ത­പുരം: എട­ക്കല്‍ ഗുഹക്ക് ലോക പൈത്യക പദവി ലഭി­ക്കാ­നു­ളള പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറി­ച്ച­തായി സാംസ്‌കാ­രിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അറി­യിച്ചു. എട­ക്കല്‍ ശിലാ­ലി­ഖി­ത­ങ്ങള്‍ സംബ­ന്ധിച്ച ശില്‍പ്പ­ശാല വൈലോ­പ്പി­ളളി സംസ്‌ക­്യതി ഭവ­നില്‍ ഉദ്ഘാ­ടനം ചെയ്യു­ക­യാ­യി­രുന്നു അദ്ദേഹം. ലോക പൈത്യക പട്ടി­ക­യില്‍ ഇടം­നേ­ടാ­നു­ളള എല്ലാ അര്‍ഹതയും എട­ക്കല്‍ ഗുഹാ­ചി­ത്ര­ങ്ങള്‍ക്കുണ്ട്. ഇതി­നാ­വ­ശ­്യ­മായ പഠ­ന­ങ്ങളും ഗവേ­ഷ­ണ­ങ്ങളും നട­ത്തേണ്ട­തുണ്ടെന്നും ഇതി­നാ­വ­ശ­്യ­മായ അടി­സ്ഥാന സൗക­ര­്യ­ങ്ങ­ളൊ­രു­ക്കാന്‍ 50 ലക്ഷം രൂപ അനു­വ­ദി­ച്ചുണ്ടെന്നും മന്ത്രി പറ­ഞ്ഞു.

കേരള സാംസ്‌കാ­ര­ത്തിന്റെ വില­പ്പെട്ട ശേഷി­പ്പു­കള്‍ നമുക്ക് ചുറ്റു­മു­ണ്ടെ­ങ്കിലും അജ്ഞ­തയും മറ്റും കാരണം അവ സംര­ക്ഷി­ക്കാന്‍ കഴി­യാതെ നശി­ച്ചു­പോ­കുന്ന സ്ഥിതി­യാണിന്നു­ള­ളത്. അത്തരം ചരിത്ര അവ­ശേ­ഷി­പ്പു­കള്‍ സംര­ക്ഷി­ക്കാ­നു­ളള ശ്രമ­ങ്ങ­ളാണ് പുരാ­വസ്തു വകുപ്പ് വഴി സര്‍ക്കാര്‍ നട­ത്തു­ന്നത്. എട­ക്കല്‍ ഗുഹ­യെ­ക്കു­റിച്ച് ബ്രിട്ടീഷ് കാലത്തെ പഠ­ന­ത്തി­ന­പ്പുറം അധി­ക­മൊന്നും നമുക്ക് മുന്നോട്ട് പോകാ­നാ­യി­ല്ലെ­ന്നത് ഖേദ­ക­ര­മാ­ണെന്ന് ചട­ങ്ങില്‍ അദ്ധ­്യ­ക്ഷ­നായ ചരി­ത്ര­കാ­രന്‍ എം.ജി.എസ്. നാരാ­യ­ണന്‍ അഭി­പ്രാ­യ­പ്പെട്ടു. കേരള ചരി­ത്രവും പുരാ­വസ്തുപഠ­നവും സംബ­ന്ധ­ിച്ച പഠ­ന­ങ്ങ­ളോട് ദീര്‍ഘ­കാലം നമുക്ക് നിഷിദ്ധ സമീ­പ­ന­മാ­യി­രു­ന്നു.

1968ല്‍ മാത്ര­മാണ് കേര­ള­ത്തില്‍ ആദ­്യ­മായി കലി­ക്കറ്റ് സര്‍വ്വ­ക­ലാ­ശാ­ല­യില്‍ ചരി­ത്ര­വി­ഭാഗം ആരം­ഭി­ച്ചത്. എട­ക്കല്‍ ഗുഹ­യിലെ ശിലാ­ലി­ഖി­ത­ങ്ങളും ആയു­ധ­ങ്ങളും കലാ­രൂ­പ­ങ്ങളും അത­്യ­പൂര്‍വ്വ­മാണ്. ലോക പൈത­്യക പദ­വിക്ക് അര്‍ഹ­ത­യു­ള­ള­വ­യാ­ണെ­ങ്കിലും ഇതിന് പഠ­ന­ങ്ങള്‍ ആവ­ശ­്യ­മാ­ണെന്നും എം.ജി.എസ്. പറഞ്ഞു. വിവിധ സെക്ഷ­നു­ക­ളില്‍ ഡോ.എം.ആര്‍.രാഘ­വ­വാ­ര­്യര്‍, ഡോ.എം.നമ്പി­രാ­ജന്‍, ഡോ.അജി­ത്കു­മാര്‍, ഡോ.പി.രാജേ­ന്ദ്രന്‍, ഡോ.എസ്.റെയ്മണ്‍, ശര­ത്കു­മാ­രന്‍ നായര്‍, സി.എസ്.അജി­ത്കു­മാര്‍, ഡോ.എം.ടി.മോഹന്‍രാ­ജ, ഡോ.ബീന എലി­സ­ബ­ത്ത്, ജയശ്രീ നായര്‍, പ്രാഫ.അജീ­ഷ്, ഡോ.വി.ആര്‍. ഷാജി എന്നി­വര്‍ പ്രബ­ന്ധ­ങ്ങള്‍ അവ­ത­രി­പ്പിച്ചു. ജെ.രജി­കു­മാര്‍, കെ.ആര്‍.ശൈലേ­ന്ദ്ര­നാഥ് തുട­ങ്ങി­യ­വര്‍ സംസാ­രിച്ചു.

Keywords: Kerala, Thiruvananthapuram, K.C Joseph, Minister, Seminar, Workshop.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia