വോട്ടെടുപ്പ് ദിവസം 10 ന് ഹാജരാകണം; സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് മൂന്നാമതും നോട്ടീസ് നല്‍കി

 


കൊച്ചി: (www.kvartha.com 04.12.2020) മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് മൂന്നാമതും നോട്ടീസ് നല്‍കി. ഡിസംബര്‍ പത്തിന് ഹാജരാകാനാണ് നോട്ടീസ്. രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരിക്കുന്നത്. ഈ ദിവസം അദ്ദേഹം ഹാജരാകാന്‍ മടിക്കുകയോ ഇഡി കര്‍ശന നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് സ്വര്‍ണക്കടത്തു കേസിലെ മറ്റു പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നല്‍യിരിക്കുന്നത്. 
ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ രവീന്ദ്രന്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാം തവണ നോട്ടീസ് നല്‍കിയ സമയത്ത് രവീന്ദ്രന്‍ കോവിഡാനന്തര ചികിത്സ തേടി. ഈ സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇഡിയുടെ മുന്നില്‍ രവീന്ദ്രന്‍ ഹാജരാകണം എന്ന നിലപാട് പാര്‍ട്ടിയും സ്വീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം 10 ന് ഹാജരാകണം; സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് മൂന്നാമതും നോട്ടീസ് നല്‍കി

ഊരാളുങ്കല്‍ സൊസൈറ്റി അടക്കം കോഴിക്കോടും കണ്ണൂരും കേന്ദ്രീകരിച്ചുളള നിരവധി സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബന്ധമുണ്ടോയെന്ന് അറിയാനായി എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്ന് പ്രൊക്ലൈനര്‍ വാടകയ്ക്ക് നല്‍കിയ ഇനത്തില്‍ എല്ലാ മാസവും ലക്ഷങ്ങള്‍ പോകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ഇദ്ദേഹത്തിന്റെ സംസ്ഥാനത്തുള്ള സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.

Keywords:  ED serves notice to CM Raveendran for 3rd time, summons for interrogation on Dec 10, Kochi, News, Trending, Election, Notice, Hospital,Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia