Navya Nair | കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി; സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തല്‍; ഉദ്യോഗസ്ഥനുമായി സൗഹൃദം മാത്രമെന്ന് താരം

 


മുംബൈ: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു. ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 

ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. എന്നാല്‍, സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷനല്‍ കമീഷനറായ സച്ചിനെ ജൂണ്‍ 27ന് ലക്നൗവില്‍ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പിച്ച കുറ്റപത്രത്തില്‍ നടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നല്‍കിയ സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ശ്രമം. 

Navya Nair | കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി; സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തല്‍; ഉദ്യോഗസ്ഥനുമായി സൗഹൃദം മാത്രമെന്ന് താരം


Keywords:  News, Kerala, Kerala-News, Kochi-News, News-Malayalam, Kochi News, ED, Questioned, Actress, Navya Nair, Case, IRS Officer, Sachin Sawant, ED questioned Actress Navya Nair Connection Found In Money Laundering Case Against IRS Officer Sachin Sawant.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia