ED Questioned | കണ്ണൂരിലെ കൃഷ്ണ ജൂവല്‍സില്‍ നിന്നും ഏഴരകോടി തട്ടിയെടുത്തുവെന്ന കേസില്‍ പ്രതിയെ ഇഡി ചോദ്യം ചെയ്തു
Jan 4, 2024, 11:36 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ കൃഷ്ണ ജൂവല്‍സില്‍ നിന്നും ഏഴരകോടി തട്ടിയെടുത്തുവെന്ന കേസില്‍ മുന്‍ചീഫ് അകൗണ്ടന്റ് ചിറക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സിന്ധുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോഴിക്കോട് ഇ ഡി ഓഫീസില്‍ നിന്നാണ് ഇവരെ ചോദ്യം ചെയ്തത്. ജ്വലറി കേന്ദ്രീകരിച്ചു അനധികൃത കളളപ്പണ ഇടപാടുകള്‍ നടന്നുവെന്ന പരാതിയില്‍ കോഴിക്കോട് ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ സിന്ധുവിന് നോടിസ് നല്‍കിയിരുന്നു.
കഴിഞ്ഞ മാസം സിന്ധുവിന്റെ വീട്ടിലെത്തിയാണ് നോടീസ് കൈമാറിയത്. സ്വത്ത് സംബന്ധമായ വിവരങ്ങളും സിന്ധുവിന്റെയും മാതാവിന്റെയും ഭര്‍ത്താവിന്റെയും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉള്‍പെടെ ഇഡി മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ ബുധനാഴ്ച രാവിലെ കോഴിക്കോട്ടുളള ഓഫീസിലെത്തിയത്.
കൃഷ്ണ ജ്വലറി മാനേജ്‌മെന്റിന്റെ പരാതിയില്‍ സ്ഥാപനത്തിലെ ചീഫ് അകൗണ്ടന്റായിരുന്ന സിന്ധുവിനെതിരെയുള്ള കേസ് ആദ്യം അന്വേഷിച്ചത് കണ്ണൂര്‍ ടൗണ്‍ പൊലീസാണ്. തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു. സംഘം അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് കോടികളുടെ വെട്ടിപ്പില്‍ ഇഡിയും അന്വേഷണം നടത്തുന്നത്.
ജി എസ് ടി അടയ്ക്കുന്നതില്‍ കൃത്രിമത്വം കാണിച്ച് ഇവര്‍ ഏകദേശം ഏഴരകോടി രൂപ ജ്വലറിയില്‍ നിന്നും തട്ടിയെടുത്തുവെന്നാണ് ജ്വലറി എംഡി സിവി രവീന്ദ്രനാഥ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതി. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
Keywords: ED interrogated accused in the case of extorting Rs 7.5 crore from Krishna Jewels in Kannur, Kannur, News, ED Interrogated, Complaint, Cheating, Notice, Probe, Allegation, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.