ഇബ്രാഹിം ബേവിഞ്ചയുടെ 'ഖുറാനും ബഷീറും' പുസ്തകപ്രകാശനം 30ന് കോഴിക്കോട്ട്

 


ഇബ്രാഹിം ബേവിഞ്ചയുടെ 'ഖുറാനും ബഷീറും' പുസ്തകപ്രകാശനം 30ന് കോഴിക്കോട്ട്
കോഴിക്കോട്: പ്രമുഖ എഴുത്തുകാരന്‍ പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ 'ഖുറാനും ബഷീറും' എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂണ്‍ 30ന് ശനിയാഴ്ച വൈകുന്നേരം 4.15ന് കോഴിക്കോട് പ്രസ് ക്ലബ്ബ് ഒാഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് തേജസ് പബ്ലിക്കേഷനാണ് പ്രസാദകര്‍. 

ചടങ്ങില്‍ എം.പി നാലപ്പാട്ട്, ഫാബി ബഷീര്‍, ജമാല്‍ കൊച്ചങ്ങാടി, ഷാഹിന ബഷീര്‍, എ.പി കുഞ്ഞാമു, കെ. എച്ച് നാസര്‍, പി.വി അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഇബ്രാഹിം ബേവിഞ്ചയുടെ മതിലുകള്‍ ഇനിയും ഇടിയാനുണ്ട്, പി. കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും ടി. ഉബൈദിന്റെ തീപിടിച്ച പള്ളിയും എന്നീ രണ്ട് പുസ്തകങ്ങള്‍ കോഴിക്കോട് വചനം ബുക്‌സ് നേരത്തേ പുറത്തിറക്കിയിട്ടുണ്ട്.


Keywords: Ebrahim Bevinja,  Kozhikode, Kerala, Book release  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia