Spinach | ചീര ധാരാളമായി കഴിക്കൂ; പോഷക ഗുണം ഏറെ!

 


കൊച്ചി: (KVARTHA) പലതരം ഇലക്കറികള്‍ വീട്ടില്‍ തന്നെ നട്ടുവളര്‍ത്തുകയും കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ മുന്നിലാണ് ചീര കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍. രാസവളങ്ങള്‍ ചേര്‍ത്ത ചീരയാണ് വിപണികളില്‍ കാണപ്പെടുന്നത്. അതൊന്നും വാങ്ങാന്‍ നില്‍ക്കാതെ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താവുന്നതേയുള്ളൂ. ചെറിയ പരിചരണം നല്‍കിയാല്‍ തന്നെ തഴച്ചുവളരും. ധാരാളം പോഷകഗുണങ്ങളുള്ള ഒരു ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

Spinach | ചീര ധാരാളമായി കഴിക്കൂ; പോഷക ഗുണം ഏറെ!

ഗുണങ്ങള്‍

ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച കുറയ്ക്കാന്‍ സഹായിക്കുന്നു. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. എല്ലുകള്‍ക്ക് ബലം കൂട്ടാനും ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂകോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാന്‍ സഹായിക്കും.

ചീരയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.

സ്‌കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം. മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

സ്വതന്ത്ര റാഡികലുകളെ ഇല്ലാതാക്കുന്നു. ചീരയിലടങ്ങിയിരിക്കുന്ന ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും. തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.

Keywords: Eat plenty of spinach; Lots of nutritional benefits, Kochi, News, Spinach, Nutritional Benefits, Health, Health Tips, Doctors, Cancer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia