Obituary | ഭൂദാന പ്രസ്ഥാന വൊളന്റിയറും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ വി പി ചാത്തുക്കുട്ടി നമ്പ്യാര്‍ നിര്യാതനായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കടന്നപ്പള്ളി തുമ്പൊട്ടയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും എല്‍ ഐ സി ഏജന്റുമായിരുന്ന വി പി ചാത്തുക്കുട്ടി നമ്പ്യാര്‍ (89) നിര്യാതനായി. പരേതരായ ധര്‍മന്‍ നമ്പ്യാര്‍- ശ്രീദേവിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ പരേതയായ പി ആര്‍ യശോദ. സര്‍വോദയ സംഘത്തിന്റെ ആദ്യകാല മണ്ഡലം പ്രസിഡന്റാണ്. വിനോഭാവ ഭൂതാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പരിയാരത്തു വന്നപ്പോള്‍ പത്തു ദിവസം നീണ്ടു നിന്ന കാംപിന്റ വൊളന്റിയറില്‍ പ്രധാനിയായിരുന്നു.

Obituary | ഭൂദാന പ്രസ്ഥാന വൊളന്റിയറും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ വി പി ചാത്തുക്കുട്ടി നമ്പ്യാര്‍ നിര്യാതനായി
 
എന്‍ പി മന്മഥന്‍, ഇക്കണ്ട വാരിയര്‍, ചെറിയാന്‍ തോമസ്, എ വി ശ്രീകണ്ഠ പൊതുവാള്‍, കെ പി രാധാകൃഷ്ണ മേനോന്‍, കെ ജി രാജമ്മ, മുന്‍ വ്യവസായ മന്ത്രി കെ പി ഗോപാലന്‍ എന്നിവരുമായൊക്കെ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യകാല സംഘാടകനുമായിരുന്നു.

കടന്നപ്പള്ളി തുമ്പൊട്ട നായര്‍ സമുദായ ക്ഷേമ സമിതിയുടെ ആദ്യ പ്രസിഡന്റ് ആയിരുന്നു. മക്കള്‍: പി ആര്‍ തങ്കമണി, പി ആര്‍ രാമചന്ദ്രന്‍ (അധ്യാപകന്‍, കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്‌കൂള്‍), പി ആര്‍ സുമിത്രന്‍ (സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, പെരിയ കാസര്‍കോട്).

മരുമക്കള്‍: കെ സി വാസുദേവന്‍ (മുന്‍ പഞ്ചായത് സെക്രടറി) നീന എഴോം (അധ്യാപിക ജി എം യു പി സ്‌കൂള്‍, നിറ മരുതൂര്‍ മലപ്പുറം).

സഹോദരങ്ങള്‍: പരേതയായ പോത്തേര പാര്‍വതിയമ്മ.

Keywords:  Early Congress leader VP Chathukutty Nambiar passes away, Kannur, News, VP Chathukutty Nambiar, Dead, Obituary, Congress Leader, Camp, Volunteer, Organizer, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia