Trargedy | കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും വീടിനുള്ളില്‍ മരിച്ചനിലയില്‍ 

 
Teacher Couple and Two Children Found Dead in Kakkanad; Suspected Suicide
Watermark

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് 
● കണ്ടനാട് സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്
● രശ്മി പൂത്തോട്ട എസ് എന്‍ ഡി പി സ്‌കൂളിലെ അധ്യാപികയാണ്
● രണ്ടു മക്കളും ഇവിടുത്തെ വിദ്യാര്‍ഥികളാണ്

കൊച്ചി: (KVARTHA) അധ്യാപക ദമ്പതികളേയും രണ്ടു മക്കളേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. 

Aster mims 04/11/2022

 

മാമല കക്കാട് പടിഞ്ഞാറേ വാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടനാട് സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ് എന്‍ ഡി പി സ്‌കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാര്‍ഥികളാണ്. 

 

രാവിലെ സ്‌കൂളില്‍ ചെല്ലാതിരുന്നതിനെ തുടര്‍ന്ന് ഇരുവരേയും അധികൃതര്‍ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍ക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ ഡൈനിങ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കണ്ടെത്തിയത്.

മുറിയില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇരുവരും അധ്യാപകരായ സാഹചര്യത്തില്‍ ഇത് മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

#KakkanadTragedy #TeacherFamily #SuicideCase #KeralaNews #PoliceInvestigation #Chottanikkara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script