ഇ.ശ്രീധരന്‍ പിണറായി വിജയനുമായി കൂടികാഴ്ച നടത്തി; കൊച്ചി മെട്രോ പദ്ധതി അടുത്ത ഏപ്രിലില്‍ പൂര്‍ത്തിയാക്കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.06.2016) ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. കൊച്ചി മെട്രോ ഉള്‍പ്പെടെ വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ചു ചര്‍ച്ച ചെയ്തു.

ഇ.ശ്രീധരന്‍ പിണറായി വിജയനുമായി കൂടികാഴ്ച നടത്തി; കൊച്ചി മെട്രോ പദ്ധതി അടുത്ത ഏപ്രിലില്‍ പൂര്‍ത്തിയാക്കും കൊച്ചി മെട്രോ പദ്ധതി അടുത്ത ഏപ്രിലില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. 10 മാസത്തിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ചും ശ്രീധരന്‍ വിശദീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളെക്കുറിച്ച് വിശദമായ കുറിപ്പു നല്‍കാനും പിണറായി അദ്ദേഹത്തോട് നിര്‍ദേശിച്ചു.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായും ഇ ശ്രീധരന്‍ ചര്‍ച്ച നടത്തി. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ ഭാഗമായി പന്നിയങ്കരയില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥലമേറ്റെടുപ്പു വൈകുന്നതിനാല്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ശ്രീധരന്‍ മന്ത്രിയെ അറിയിച്ചു.

Keywords: Thiruvananthapuram, Kerala, Pinarayi vijayan, Meet, Metro, Kochi Metro, Kochi, Kozhikode, E.Sreedharan, Chief Minister, Pinarayi vijayan, LDF, Minister, Meet.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia