ഇ പി ജയരാജന് പാര്‍ട്ടി സെക്രട്ടറിയും കോടിയേരി ആഭ്യന്തര മന്ത്രിയുമാകുന്ന പുതിയ സൂത്രവാക്യം കേള്‍ക്കൂ
Feb 4, 2018, 11:13 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.02.2018) ഇ പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയുമാകുന്ന പുതിയ സൂത്രവാക്യം സിപിഎം നേതൃത്വം ആലോചിക്കുന്നു എന്ന പ്രചാരണത്തില്‍ കഴമ്പുണ്ടോ. കാര്യങ്ങള്‍ വ്യക്തമാകാനിരിക്കുന്നതേയുള്ളു. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ ജില്ലാ സമ്മേളനങ്ങള്‍ തിങ്കളാഴ്ച അവസാനിക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടെ കഴിയുകയാണ്.
ഇനി ഈ മാസം 22 മുതല്‍ 25 വരെ തൃശൂരില്‍ സംസ്ഥാന സമ്മേളനം. അതില്‍ ഇ പി ജയരാജനെ സെക്രട്ടറിയാക്കും എന്നാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രചരിക്കുന്ന അഭ്യൂഹത്തിന്റെ ആദ്യഭാഗം. ആലപ്പുഴയില്‍ നടന്നു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജയരാജനെ സെക്രട്ടറിയാക്കാന്‍ ശ്രമം നടന്നിരുന്നു എന്നതുമായിക്കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സെക്രട്ടറിയാകുമ്പോള്‍ ജയരാജന് നിയമസഭാംഗത്വം രാജിവെയ്ക്കും. തുടര്‍ന്ന് മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കോടിയേരി നിയമസഭയിലേക്ക് മല്‍സരിക്കും. സിപിഎമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂരിലെ ജയസാധ്യതയേക്കുറിച്ച് പാര്‍ട്ടിക്ക് സംശയമില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ ഏറെ പേരുദോഷം കേള്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര വകുപ്പ് വി എസ് അച്യുതാനന്ദന് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയെ ഏല്‍പ്പിക്കും. മുഖ്യമന്ത്രിക്ക് ജോലിഭാരം കുറയുകയും പരിചയസമ്പന്നായ നേതാവിനെയും മുന്‍ മന്ത്രിയെയും ആഭ്യന്തര വകുപ്പിനു മാത്രമായി നിയോഗിക്കാന്‍ കഴിയുകയും ചെയ്യും എന്നതാണ് ഇതിലൂടെ സാധിക്കുന്നത്. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരിക്കും ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാന്‍ പിണറായിക്കും വിസമ്മതമില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബന്ധുനിയമന വിവാദത്തേത്തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നു മാസത്തിനകം വ്യവസായ മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജനെ വിജിലന്‍സും കോടതിയും കുറ്റവിമുക്തനാക്കിയിട്ട് മാസങ്ങളായി. എന്നാല്‍ അദ്ദേഹത്തെ തിരികെ മന്ത്രിസഭയില്‍ എടുക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പുതിയ ധാരണയുടെ ഭാഗമായാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം എ കെ ശശീന്ദ്രനൊപ്പം ജയരാജനും മന്ത്രിയാകും എന്നു കേട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. കാരണം, ഇതുതന്നെയാണത്രേ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, E.P Jayarajan, Thiruvananthapuram, Politics, E P Jayarajan to be CPM state secretary; then Kodiyeri will be home minister? < !- START disable copy paste -->
ഇനി ഈ മാസം 22 മുതല്‍ 25 വരെ തൃശൂരില്‍ സംസ്ഥാന സമ്മേളനം. അതില്‍ ഇ പി ജയരാജനെ സെക്രട്ടറിയാക്കും എന്നാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രചരിക്കുന്ന അഭ്യൂഹത്തിന്റെ ആദ്യഭാഗം. ആലപ്പുഴയില്‍ നടന്നു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജയരാജനെ സെക്രട്ടറിയാക്കാന്‍ ശ്രമം നടന്നിരുന്നു എന്നതുമായിക്കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സെക്രട്ടറിയാകുമ്പോള്‍ ജയരാജന് നിയമസഭാംഗത്വം രാജിവെയ്ക്കും. തുടര്‍ന്ന് മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കോടിയേരി നിയമസഭയിലേക്ക് മല്‍സരിക്കും. സിപിഎമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂരിലെ ജയസാധ്യതയേക്കുറിച്ച് പാര്‍ട്ടിക്ക് സംശയമില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ ഏറെ പേരുദോഷം കേള്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര വകുപ്പ് വി എസ് അച്യുതാനന്ദന് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയെ ഏല്‍പ്പിക്കും. മുഖ്യമന്ത്രിക്ക് ജോലിഭാരം കുറയുകയും പരിചയസമ്പന്നായ നേതാവിനെയും മുന്‍ മന്ത്രിയെയും ആഭ്യന്തര വകുപ്പിനു മാത്രമായി നിയോഗിക്കാന്‍ കഴിയുകയും ചെയ്യും എന്നതാണ് ഇതിലൂടെ സാധിക്കുന്നത്. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരിക്കും ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാന്‍ പിണറായിക്കും വിസമ്മതമില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബന്ധുനിയമന വിവാദത്തേത്തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നു മാസത്തിനകം വ്യവസായ മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജനെ വിജിലന്‍സും കോടതിയും കുറ്റവിമുക്തനാക്കിയിട്ട് മാസങ്ങളായി. എന്നാല്‍ അദ്ദേഹത്തെ തിരികെ മന്ത്രിസഭയില്‍ എടുക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പുതിയ ധാരണയുടെ ഭാഗമായാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം എ കെ ശശീന്ദ്രനൊപ്പം ജയരാജനും മന്ത്രിയാകും എന്നു കേട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. കാരണം, ഇതുതന്നെയാണത്രേ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, E.P Jayarajan, Thiruvananthapuram, Politics, E P Jayarajan to be CPM state secretary; then Kodiyeri will be home minister?
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

