Iftar | സ്നേഹ പെരുമയുടെ അതിമധുരവുമായി -ഇഹ് തി റാം സൗഹൃദ ഇഫ്താര്‍ സംഗമം
Apr 16, 2023, 20:02 IST
പയ്യന്നൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് പയ്യന്നൂര്‍ മുന്സിപല് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇഹ് തി റാം സൗഹൃദ സംഗമം 2023 വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. മുനിസിപല്‍ പരിധിയിലുള്ള മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക വ്യാപാര, മാധ്യമ മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ കൂടാതെ വിവിധ ഡിപാര്‍ട്മെന്റിലുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി വേറിട്ടതായി.
എല്ലാ മതവും സ്നേഹം മാത്രമാണ് പഠിപ്പിക്കുന്നത് എന്ന് സൗഹൃദ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി കെടി സഹദുള്ള പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഒരമ്പലത്തിലും ചെറിയ കല്ലു പോലും വീഴരുതെന്നും ഒരു അമുസ്ലിമിന്റെ മനസ് വേദനിക്കുന്നതൊന്നും ചെയ്യരുതെന്നുമുള്ള സന്ദേശം പോയത് മുസ്ലിംലീഗ് പ്രസിഡന്റ് ആയിരുന്ന പാണക്കാട് ശിഹാബ് തങ്ങളില്‍ നിന്നായിരുന്നു. കേരളം മതേതരത്വത്തിന്റെ മണ്ണാണ്, പരസ്പരം ജാതി മതങ്ങള്‍ക്കപ്പുറം സ്നേഹിക്കാനാണ് നമ്മള് പഠിച്ചിട്ടുള്ളത്.
ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ 14 ദിവസങ്ങളില്‍ 14 ജില്ലകളില്‍ നടത്തിയ സൗഹൃദ സന്ദേശയാത്രക്ക് നാനാ ജാതി മതങ്ങളുടെയും പരിപൂര്‍ണ സഹകരണവും സന്തോഷവും ഏറ്റു വാങ്ങിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. തങ്ങള്‍ ആരംഭിച്ച മഹത്തരവും മാതൃകാപരവുമായ സംഗമത്തിന്റെ ചുവടുപിടിച്ചുകൊണ്ട് പയ്യന്നൂര്‍ മുന്സിപല് മുസ്ലിം ലീഗ് കമിറ്റി നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമത്തെ അഭിനന്ദിച്ച്
അയല്ക്കാരന് പട്ടിണി കിടക്കുമ്പോള്‍ ഭക്ഷിക്കുന്നവന് എന്നില്പ്പെട്ടവനല്ലെന്നും
'ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക,
ആകാശത്തുള്ളവന്‍ നിന്നോട് കരുണ കാണിക്കും'എന്ന മുഹമ്മദ് നബിയുടെ
വചനങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.
മുന്സിപല് പ്രസിഡന്റ് വികെ ശാഫിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിക്ക് എം നാരായണന് കുട്ടി, കെകെ അശ്റഫ്, ശജീര്‍ ഇക്ബാല്‍, സജിത് ലാല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നൂര്‍ യൂനിറ്റ് പ്രസിഡന്റ് വിജയകുമാര്‍, മീഡിയ ഫോറം പ്രസിഡന്റ് പി രാജീവന്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മുന്സിപല് സെക്രടറി ഫായിസ് കവ്വായി സ്വാഗതവും എ എം നിസാര്‍ നന്ദിയും പറഞ്ഞ പരിപാടിക്ക് ഫാദര്‍ ലിന്റോ സ്റ്റാന്ലിന്, ഭാഗവത ആചാര്യന് ബ്രഹ്മ ശ്രീ വച്ചര്‍ വാധ്യന്‍ സുബ്രഹ്മണ്യന് നമ്പൂതിരി, ശമീര്‍ വാഫി കരുവാരക്കുണ്ട്(ഖത്വീബ് ടൗണ്‍ ജുമാ മസ്ജിദ് പയ്യന്നൂര്‍ ), ബശീര്‍ സഖാഫി(കേരള മുസ്ലിം ജമാ അത്ത്) , ശമീര്‍ ഖാസിമി(കെ എന്‍ എം ), ശമീല്‍ തലശ്ശേരി(വിസ്ഡം ), എം ഹസ്സന് കുട്ടി(ജമാ അത്തെ ഇസ്ലാമി )എന്നിവര്‍ സൗഹൃദ ഇഫ്താര്‍ സന്ദേശം നല്കി.
മുസ്ലിം ലീഗ് മുന്സിപല് മണ്ഡലം നേതാക്കളായ എപി ഹാരിസ്, വികെപി ഇസ്മഈല്‍, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം എസ് ഷുകൂര്‍ ഹാജി, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിര്‍ പങ്കെടുത്തു.
എം അബ്ദുല്ല, ടിപി അബ്ദുല്‍ ഖാദര്‍, എം ടി പി അബ്ദുര്‍ റഹ് മാന്‍, കെ ഖലീല്‍, സലാം എ പി, പി ബശീര്‍, കൊച്ചന് ലത്തീഫ്, എസ് ഹാരിസ്, മുഹമ്മദ് റാഫി പാലത്തറ എന്നിവര്‍ നേതൃത്വം നല്കി.
Keywords: E hthiram Friendly Iftar Gathering with Sweetness of Sneha Peruma, Kannur, News, Religion, Muslim League, Message, Inauguration, Employees, Payyanur, Kerala.
എല്ലാ മതവും സ്നേഹം മാത്രമാണ് പഠിപ്പിക്കുന്നത് എന്ന് സൗഹൃദ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി കെടി സഹദുള്ള പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഒരമ്പലത്തിലും ചെറിയ കല്ലു പോലും വീഴരുതെന്നും ഒരു അമുസ്ലിമിന്റെ മനസ് വേദനിക്കുന്നതൊന്നും ചെയ്യരുതെന്നുമുള്ള സന്ദേശം പോയത് മുസ്ലിംലീഗ് പ്രസിഡന്റ് ആയിരുന്ന പാണക്കാട് ശിഹാബ് തങ്ങളില്‍ നിന്നായിരുന്നു. കേരളം മതേതരത്വത്തിന്റെ മണ്ണാണ്, പരസ്പരം ജാതി മതങ്ങള്‍ക്കപ്പുറം സ്നേഹിക്കാനാണ് നമ്മള് പഠിച്ചിട്ടുള്ളത്.
ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ 14 ദിവസങ്ങളില്‍ 14 ജില്ലകളില്‍ നടത്തിയ സൗഹൃദ സന്ദേശയാത്രക്ക് നാനാ ജാതി മതങ്ങളുടെയും പരിപൂര്‍ണ സഹകരണവും സന്തോഷവും ഏറ്റു വാങ്ങിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. തങ്ങള്‍ ആരംഭിച്ച മഹത്തരവും മാതൃകാപരവുമായ സംഗമത്തിന്റെ ചുവടുപിടിച്ചുകൊണ്ട് പയ്യന്നൂര്‍ മുന്സിപല് മുസ്ലിം ലീഗ് കമിറ്റി നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമത്തെ അഭിനന്ദിച്ച്
അയല്ക്കാരന് പട്ടിണി കിടക്കുമ്പോള്‍ ഭക്ഷിക്കുന്നവന് എന്നില്പ്പെട്ടവനല്ലെന്നും
'ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക,
ആകാശത്തുള്ളവന്‍ നിന്നോട് കരുണ കാണിക്കും'എന്ന മുഹമ്മദ് നബിയുടെ
വചനങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.
മുസ്ലിം ലീഗ് മുന്സിപല് മണ്ഡലം നേതാക്കളായ എപി ഹാരിസ്, വികെപി ഇസ്മഈല്‍, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം എസ് ഷുകൂര്‍ ഹാജി, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിര്‍ പങ്കെടുത്തു.
എം അബ്ദുല്ല, ടിപി അബ്ദുല്‍ ഖാദര്‍, എം ടി പി അബ്ദുര്‍ റഹ് മാന്‍, കെ ഖലീല്‍, സലാം എ പി, പി ബശീര്‍, കൊച്ചന് ലത്തീഫ്, എസ് ഹാരിസ്, മുഹമ്മദ് റാഫി പാലത്തറ എന്നിവര്‍ നേതൃത്വം നല്കി.
Keywords: E hthiram Friendly Iftar Gathering with Sweetness of Sneha Peruma, Kannur, News, Religion, Muslim League, Message, Inauguration, Employees, Payyanur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.