ബ്ലേഡ് മാഫിയയ്‌ക്കെതിരെ വാര്‍ത്ത: റിപോര്‍ട്ടര്‍ക്ക് ഡി വൈ എസ് പി യുടെ ഭീഷണി

 


പാലക്കാട്: (www.kvartha.com 28.05.2014) അട്ടപ്പാടിയില്‍ ആദിവാസി ഭൂമി പലിശക്കാരന്‍ തട്ടിയെടുത്തതായുള്ള വാര്‍ത്ത പുറം ലോകത്തെ അറിയിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി.

അട്ടപ്പാടി സ്‌പെഷ്യല്‍ നോഡല്‍ സ്‌ക്വാഡ് ഡിവൈഎസ്പി മാത്യു എക്‌സല്‍ ആണ് ഫോണിലൂടെ റിപോര്‍ട്ടറെ ഭീഷണിപ്പെടുത്തിയത്. അട്ടപ്പാടി കുലുക്കൂരിലെ ആദിവാസിയായ സരോജത്തിന്റെ ഭൂമി പലിശക്കാര്‍ തട്ടിയെടുത്തതായ  വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്ത പുറത്തുവന്ന ഉടനെ  അഗളി സ്‌പെഷ്യല്‍ നോഡല്‍ സ്‌ക്വാഡ് ഡി വൈ എസ് പി മാത്യു എക്‌സല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ  പാലക്കാട് റിപോര്‍ട്ടറെ   ഫോണില്‍ വിളിക്കുകയായിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പലിശക്കാരനായ തമിഴ്‌നാട് സ്വദേശി രംഗനാഥന്‍ നിരപരാധിയാണെന്നും ഡി വൈ എസ് പി പറഞ്ഞു.

ബ്ലേഡ് മാഫിയയ്‌ക്കെതിരെ വാര്‍ത്ത: റിപോര്‍ട്ടര്‍ക്ക് ഡി വൈ എസ് പി യുടെ ഭീഷണിമാത്രമല്ല രംഗനാഥനെ  ചാനല്‍ മനപൂര്‍വം വ്യക്തിഹത്യ നടത്തുകയായിരുന്നുവെന്നും ഡിവൈഎസ്പി  ആരോപിച്ചു.  ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ പലിശക്കാരന് വേണ്ടി വാദിക്കുന്നത് എന്തിനാണെന്നാണ് ഇപ്പോള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നത്.

പലിശക്കാരെ മൂക്കു കയറിടാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടു പോകുമ്പോഴാണ് പലിശക്കാര്‍ക്ക് പിന്തുണയുമായി ഡി വൈ എസ് പിയുടെ കടന്നുവരവ്.

ബ്ലേഡ് മാഫിയയ്‌ക്കെതിരെ വാര്‍ത്ത: റിപോര്‍ട്ടര്‍ക്ക് ഡി വൈ എസ് പി യുടെ ഭീഷണി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Palakkad, Asianet, Reporter, News, Threatened, Phone call, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia