വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് മാതാവ്; കേസ് ഡിവൈഎസ്പി അന്വേഷിക്കും

 


ADVERTISEMENT

അഞ്ചല്‍: (www.kvartha.com 29.06.2020) വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് അമ്മ ബിന്ദു. സംഭവത്തെ കുറിച്ച് പുനലൂര്‍ ഡിവൈഎസ്പി അന്വേഷിക്കും. കഴിഞ്ഞ ഡിസംബര്‍ ഇരുപതിനാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വാഴത്തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ ചില്ലും പ്ലാന്റില്‍ വിഷ്ണുഭവനില്‍ വിഷ്ണുവിനെ ഡിസംബര്‍ 19 ന് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം വാഴക്കൈയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് മാതാവ്; കേസ് ഡിവൈഎസ്പി അന്വേഷിക്കും

വാഴക്കൈയില്‍ ഒരാള്‍ക്ക് എങ്ങിനെ തൂങ്ങിമരിക്കാന്‍ കഴിയുമെന്നാണ് സംശയം. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വിജീഷ് സന്തോഷത്തോടെയാണ് വീട്ടില്‍ തിരിച്ചുവന്നതെന്നും ആത്മഹത്യചെയ്യാന്‍ യാതൊരു കാരണവും ഇല്ലെന്നും മാതാപിതാക്കള്‍ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഏരൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു വിജീഷ്.

Keywords: News, Kerala, Kollam, Student, Death, Hanged, Police, Mother, Case, DYSP to inquire 10th std student suicide in Anchal
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia