Study Material | മണിപ്പുരില്‍ നിന്നും കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഠനോപകരണങ്ങള്‍ നല്‍കി
Sep 21, 2023, 12:19 IST
കണ്ണൂര്‍: (www.kvartha.com) മണിപ്പുരിലെ വംശീയ കലാപത്തെ തുടര്‍ന്ന് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട് തുടര്‍ പഠനത്തിനായി കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഹൃദ്യമായ സ്വീകരണവും പഠനോപകരണങ്ങളും നല്‍കി.
കലാപത്തിനുശേഷം മണിപ്പുര്‍ യൂനിവേഴ്‌സിറ്റിയുടെ അകാഡമിക പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. അക്രമിസംഘങ്ങളുടെ തേര്‍വാഴ്ചയ്ക്കിടയില്‍ ഹോസ്റ്റലുകളില്‍ താമസിച്ചും മറ്റും ഉള്‍പെടെ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. അക്രമികള്‍ കോളജുകള്‍ തകര്‍ക്കുകയും പഠനോപകരണങ്ങളും വസ്ത്രങ്ങളും ഉള്‍പെടെ അഗ്‌നിയാക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം പരിപൂര്‍ണമായി പുനഃസ്ഥാപിക്കാത്തതും ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമായി നില്‍ക്കുകയാണ്.
സംസ്ഥാന - കേന്ദ്ര സര്‍കാരുകള്‍ വിദ്യാര്‍ഥികളോട് നിഷേധ നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ഇതേ തുടര്‍ന്ന് ഉന്നതപഠനം എന്ന സ്വപ്നം ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ക്ക് പാലായനം ചെയ്യേണ്ട സ്ഥിതിയാണ് മണിപ്പുരില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇന്‍ഡ്യയില്‍ ആദ്യമായി കണ്ണൂര്‍ സര്‍വകലാശാല മണിപ്പുരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം വാഗ്ധാനം ചെയ്തത്.
ഇപ്പോള്‍ 25 ഓളം കുട്ടികളാണ് പഠനത്തിനായി എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇവര്‍ക്ക് സര്‍വകലാശാല ആസ്ഥാനത്ത് ഡി വൈ എഫ് ഐ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ജില്ലാ സെക്രടറി സരിന്‍ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, സംസ്ഥാന സെക്രടേറിയറ്റ് അംഗം എംവി ഷിമ, സംസ്ഥാന കമിറ്റി അംഗം പി എം അഖില്‍, ജില്ലാ സെക്രടേറിയറ്റ് അംഗവും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ഥിയുമായ സിപി ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur, Educational-News, Education, Politics, DYFI Workers, Study Material, Students, Kannur News, University, Manipur, DYFI workers gave study materials to students who came to Kannur University from Manipur.

വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടമായി ഡി വൈ എഫ് ഐ പഠനോപകരണങ്ങള്‍ നല്‍കി. തുടര്‍ന്നും ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Kannur, Educational-News, Education, Politics, DYFI Workers, Study Material, Students, Kannur News, University, Manipur, DYFI workers gave study materials to students who came to Kannur University from Manipur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.