Human Chain | കണ്ണൂരില്‍ ഡിവൈഎഫ്ഐ 76 കിലോമീറ്റര്‍ മനുഷ്യ ചങ്ങല സൃഷ്ടിക്കുമെന്ന് നേതാക്കള്‍
Jan 19, 2024, 01:25 IST
കണ്ണൂര്‍: (KVARTHA) ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തി റെയില്‍വേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനുമെതിരേ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജനുവരി 20ന് മനുഷ്യചങ്ങല തീര്‍ക്കും. ജില്ലാ അതിര്‍ത്തിയായ ആണൂര്‍ പാലം മുതല്‍ മാഹി പൂഴിത്തല വരെ 76 കിലോമീറ്ററിലാണ് ചങ്ങല തീര്‍ക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആണൂര്‍ പാലത്തില്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയും ടി.ഐ മധുസൂദനന്‍ എംഎല്‍എയും കണ്ണികളാകും. വൈകുന്നേരം മൂന്നോടെ ചങ്ങലയില്‍ അണിനിരക്കുന്നവര്‍ ദേശിയ പാതയിലൂടെ കെഎസ്ടിപി റോഡിലുമായി എത്തിചേരും. അഞ്ചിന് മനുഷ്യചങ്ങല തീര്‍ക്കും. ജില്ലയിലെ 28 കേന്ദ്രങ്ങളില്‍ വിവിധ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗവും നടക്കും.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍, കെ.ജി ദിലീപ്, മുഹമ്മദ് സിറാജ്, പി.പി അനീഷ, പി.എം. അഖില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍, കെ.ജി ദിലീപ്, മുഹമ്മദ് സിറാജ്, പി.പി അനീഷ, പി.എം. അഖില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kannur, Kerala, Kerala-News, Kerala-News, Politics, DYFI, Political Party, Human Chain, DYFI will create 76 km Human Chain in Kannur Says party Leaders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.