കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍നടന്നു വരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം വീണ്ടും ആരംഭിക്കുന്നതിന് ഡി.വൈ.എഫ്.ഐ. തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന മുഴുവന്‍ ആളുകളെയും കൂട്ടിയോജിപ്പിച്ച് ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ് ഡി.വൈ.എഫ്.ഐ. ആലോചിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ അപഹസിക്കുന്ന രീതിയിലാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വ്യാഴാഴ്ച ചേരുന്ന സെല്‍ യോഗം തടയുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.
11 പഞ്ചായത്തുകളിലായി ദുരിത ബാധിതരായിട്ടുള്ള 4,182 രോഗികളുടെ ലിസ്റ്റാണ് നിലവിലുള്ളത്. ഈ പട്ടികയില്‍ ഇല്ലാത്തവരായ രോഗികളെ കൂടി കണ്ടെത്തി ലിസ്റ്റ് പുനക്രമീകരിക്കണമെന്നാണ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാതൊരു മാനദണ്ഡവുമില്ലാതെ 4,182 രോഗികളില്‍ നിന്നും 180 രോഗികളുടെ ലിസ്റ്റാണ് ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാക്കി പഞ്ചായത്തുകള്‍ക്ക് നല്‍കിയിരിക്കുന്നത് . വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന പാനലുകളുടെ നേതൃത്വത്തില്‍ പഞ്ചായത്തുതലത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികകളെ നേരിട്ട് കണ്ട് പരിശോധിച്ച് തയ്യാറാക്കിയ ലിസ്റ്റാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും അജ്ഞാതരായ ഒരു സംഘം 180 രോഗികകളുടെ ലിസ്റ്റാക്കി ചുരുക്കിയത്. എന്‍ഡോസള്‍ഫാന്‍ പദ്ധതികള്‍ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനകള്‍ ഇതിനുപിന്നില്‍ നടന്നിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നേതൃത്വത്തിന്റെ അതേ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ്. ദുരിതബാധിതരുടെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ മേഖലയിലെ ജനങ്ങള്‍ രണ്ടുപതിറ്റാണ്ടായി നടത്തുന്ന പോരാട്ടങ്ങളെയാണ് ഗവണ്‍മെന്റ് തള്ളിക്കളയുന്നത്. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നുവരണം. നഷ്ടപരിഹാരം നല്‍കുന്നതിനായി തയ്യാറാക്കിയ 180 രോഗികകളുടെ ലിസ്റ്റ് തള്ളിക്കളയാന്‍ ഗവണ്‍മെന്റ് തയ്യാറാകണം.

അര്‍ഹരായ മുഴുവന്‍ രോഗികകളെയും ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ഈ മേഖലയില്‍ ഇപ്പോള്‍ നടന്നു വരുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഇതേ നിലയില്‍ തുടരുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. സൗജന്യ റേഷനും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയണം. അര്‍ഹരായിട്ടുള്ള രോഗികകളെ കണ്ടെത്തുന്നതിന് ബദിയഡുക്കയിലും മുളിയാറിലും രണ്ടാമത് നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ദേശീയ ദുരന്ത ബാധിത മേഖലയായി ഈ പ്രദേശത്തെ പ്രഖ്യാപിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര-കേരള ഗവണ്‍മെന്റ് തയ്യാറാവണം. ഈ ആവശ്യങ്ങളുന്നയിച്ച് സെപ്തംബര്‍ മാസത്തില്‍ സമര പ്രഖ്യാപന ജനകീയ കണ്‍വെന്‍ഷന്‍ നടത്തുന്നതിന് ഡി. വൈ. എഫ്. ഐ. തീരുമാനിച്ചിട്ടുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സിജി മാത്യു, സെക്രട്ടറി മധു മുതിയക്കാല്‍, നേതാക്കളായ കെ. രവീന്ദ്രന്‍, കെ. മണികണ്ഠന്‍, റഫീഖ് കുന്നില്‍, സി.എ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: DYFI, Endosulfan, Kasaragod, Press Meet, Congress, Kerala, Goverment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.