DYFI | ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐ; ഇത്തരം വിഷജീവികളെ പ്രതിരോധിക്കണമെന്ന് വി കെ സനോജ്
Mar 21, 2024, 18:16 IST
കണ്ണൂർ: (KVARTHA) വംശീയ അധിക്ഷേപം നേരിട്ട പ്രശസ്ത നർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്ണന് പിൻതുണയുമായി ഡിവൈഎഫ്ഐ. കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രടറി വി കെ സനോജ് പറഞ്ഞു. കണ്ണൂർ യൂത് സെൻ്ററിൽ ഈ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വംശീയതയും ജാതിവെറിയും കലർന്ന പ്രതികരണമാണ് സത്യഭാമ നടത്തിയത്. ഇത്തരം വിഷജീവികളെ പ്രതിരോധിക്കേണ്ടതുണ്ട്. ആർ എൽ വി രാമകൃഷ്ണന് കേരളത്തിലുടനീളം ഡിവൈഎഫ്ഐ വേദിയൊരുക്കും. ഇന്ന് ചാലക്കുടിയിൽ ആർ എൽ വി രാമകൃഷ്ണന് വേദിയൊരുക്കുന്നുണ്ടെന്നും സനോജ് പറഞ്ഞു.
അതേസമയം ആർ എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിന് സത്യഭാമയെ തള്ളി കലാമണ്ഡലം രംഗത്തുവന്നു. സത്യഭാമ കലാമണ്ഡലത്തിലെ പൂർവവിദ്യാർഥി മാത്രമാണ്. ഇപ്പോൾ കലാമണ്ഡലവും സത്യഭാമയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ആളുകൾ കലാമണ്ഡലത്തിന് തന്നെ അപമാനമാണ്. സത്യഭാമയുടെ നിലപാടുകളിൽ അപലപിക്കുന്നുവെന്നും കലാമണ്ഡലം അധികൃതർ അറിയിച്ചു.
എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി സത്യഭാമ വിവാദങ്ങൾക്കു ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ ആവർത്തിച്ചു. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാല്‍ തന്നെ പരിശീലിപ്പിക്കും. പക്ഷേ മത്സരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും സത്യഭാമ വ്യക്തമാക്കി.
കറുത്ത ഏതെങ്കിലും കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ച സത്യഭാമ തന്റെ വ്യക്തിപരമായ അഭിപ്രായം എവിടെയും പറയുമെന്നും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞു. സത്യഭാമയുടെ നിലപാടിനെ അപലപിച്ച് പല സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരും രംഗത്തുവന്നു.

Keywords: DYFI, RLV Ramakrishnan, Politics, Kannur, Racial Abuse, Dancer, Kalamandalam, Statement, Media, DYFI supports RLV Ramakrishnan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.