Criticized | ആലുവയില്‍ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ കുടുംബത്തിന് സര്‍കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രടറിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തെന്ന സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം

 


തിരുവനന്തപുരം: (KVARTHA) ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍കാര്‍ നല്‍കിയ
നഷ്ടപരിഹാരത്തുക മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രടറിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തെന്ന സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ്.

ഇരയുടെ കുടുംബത്തിന് സര്‍കാര്‍ നല്‍കിയ 1.20 ലക്ഷം രൂപയാണ് പല തവണയായി മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവ് പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ മുനീറും ചേര്‍ന്ന് തട്ടിയെടുത്തത്. സംഭവം പുറത്തറിഞ്ഞപ്പോള്‍ ഇവര്‍ തട്ടിയെടുത്ത തുകയില്‍ 70,000 രൂപ തിരികെ നല്‍കിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.


Criticized | ആലുവയില്‍ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ കുടുംബത്തിന് സര്‍കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രടറിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തെന്ന സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം

പെണ്‍കുട്ടിയുടെ കുടുംബത്തെ തട്ടിപ്പിനിരയാക്കിയതില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവുണ്ട്.
സംഭവം നേരത്തെ അറിഞ്ഞ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.

മരണത്തിന്റെ ആഘാതം വിട്ടുമാറാത്ത കുടുംബത്തെ വഞ്ചിച്ച കോണ്‍ഗ്രസിനെ തിരിച്ചറിയണം. മന:സാക്ഷി മരവിച്ച ഇത്തരം സംഭവങ്ങള്‍ സമൂഹത്തെ നാണം കെടുത്തുന്നതാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ സാമ്പത്തിക തട്ടിപ്പിനിരയാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ് ആവശ്യപ്പെട്ടു.

Keywords:  DYFI State Secretariate About Aluva Girl's Family Cheating Incident, Thiruvananthapuram, News, DYFI State Secretariate, Criticized, Congress, Cheating, Complaint, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia