Misinformation | നിഖിലാ വിമല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചിത്രം ഉപയോഗിച്ച് സംഘപരിവാര്‍ വ്യാജ പ്രചാരണം നടത്തിയതായി ആരോപണം


കണ്ണൂര്‍: (KVARTHA) വയനാട് ഉരുള്‍ ദുരന്ത മേഖലയിലേക്ക് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പിലെ ഡി വൈ എഫ് ഐ കലക്ഷന്‍ സെന്ററിലെ ദൃശ്യങ്ങള്‍ ആര്‍ എസ് എസിന്റെ പേരിലാക്കി സോഷ്യല്‍ മീഡിയ പ്രചാരണം നടത്തിയെന്ന് ആരോപണം. മലയാളത്തിലെ യുവനടി നിഖില വിമല്‍ അടക്കം പങ്കെടുത്ത അവശ്യ സാധനങ്ങള്‍ ശേഖരിച്ച് തരംതിരിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പിലെ കുവേരി വായനശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
ദൃശ്യം എഡിറ്റ് ചെയ്ത് ആര്‍ എസ് എസ് വയനാട് എന്നും, 'ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ച് ആര്‍ എസ് എസ് വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നു, ആര്‍ എസ് എസ് മാത്രം' എന്ന കുറിപ്പ് ചേര്‍ത്താണ് ഉത്തരേന്‍ഡ്യയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചതെന്നാണ് പരാതി.
ഇതോടെ, മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ അടക്കമുള്ളവര്‍ യഥാര്‍ഥ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.