Donation | ആക്രി വിറ്റും വിവിധ ചലൻജുകൾ നടത്തിയും ഡിവൈഎഫ്ഐ ശേഖരിച്ചത് 3.77 കോടി രൂപ; വയനാടിന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്
കണ്ണൂർ: (KVARTHA) വയനാട് പുനരധിവാസത്തിന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്. മൂന്ന് കോടി എഴുപത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊണ്ണൂറ്റി ആറ് രൂപ കൈമാറി. സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ വയനാട് ഭവന പദ്ധതിയിലേക്കാണ് തുക കൈമാറിയത്. ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകള്‍ നടത്തിയുമാണ് പണം സമാഹരിച്ചത്.
അതേസമയം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജാണ് ആവശ്യപ്പെട്ടത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല. പരാതി നല്‍കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാം. പേരുകള്‍ വെളിപ്പെടുത്തുന്നതിനെക്കുറിച്ച് നിയമപരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
#DYFI #Wayanad #Kerala #floodrelief #donation #solidarity