നിലമ്പൂരില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം; കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതു പോലെ കൊല്ലുമെന്ന് ഭീഷണി
Jun 21, 2020, 19:00 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 21.06.2020) നിലമ്പൂരില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. നിലമ്പൂര്‍ മൂത്തേടത്താണ് പ്രവര്‍ത്തകര്‍ കൊലവിളികളുമായി പ്രകടനം നടത്തിയത്. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതു പോലെ കൊല്ലുമെന്നും, ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും പറഞ്ഞുകൊണ്ടായിരുന്നു ജാഥ. ജാഥയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
'ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.
18-ാം തിയതി മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് ഇത്തരത്തില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ ജാഥയിലേക്ക് നയിച്ചത്. വാട്സപ്പ് ഗ്രൂപ്പുകളില്‍ തുടങ്ങിയ തര്‍ക്കമാണ് തെരുവിലേക്ക് പടര്‍ന്നത്. മുസ്ലീം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതുപോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം.
സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ അറിയിച്ചു.
Keywords: DYFI protest in Nilambur, Malappuram, News, Politics, Threatened, Social Network, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.