VK Sanoj | കേരളത്തിലെ സ്ത്രീകളെ അപമാനിച്ച കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് വികെ സനോജ്
Mar 28, 2023, 15:45 IST
കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ച കെ സുരേന്ദ്രനെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വി കെ സനോജ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ അഴിമതി നടത്തി തിന്നുകൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്താവന അപലപനീയവും ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്തതുമാണ്.
400 കോടി രൂപയുടെ അഴിമതിയാരോപണത്തിന്റെ പാപഭാരം പേറുന്ന സുരേന്ദ്രന്‍ സ്വന്തം മകനെ പിന്‍വാതിലിലൂടെ നിയമിച്ച അഴിമതിയുടെ ദുഷിച്ച ആള്‍രൂപമാണ്. അങ്ങനെ അഴിമതിയില്‍ മുങ്ങിയ സുരേന്ദ്രന്റെ വാക്കുകള്‍ പൊതുവില്‍ കേരളത്തോടുള്ള ബിജെപിയുടെ അവജ്ഞയില്‍ നിന്നുവന്നതും വിശിഷ്യാ സ്ത്രീകളോടുള്ള അവരുടെ കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണ്.
കെ സുരേന്ദ്രന്റെ ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ തെരുവുപട്ടിയുടെ കുരയെക്കാള്‍ വലിയ അസ്വസ്ഥതയാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത്. ഇത്രയും നിന്ദ്യമായ വാക്കുകള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിച്ച സുരേന്ദ്രന്‍ സംസ്‌കാരമില്ലാത്ത ഒരു രാഷ്ട്രീയ മാലിന്യമാണ്. സുരേന്ദ്രന്റെ ഈ സ്ത്രീവിരുദ്ധ പദപ്രയോഗത്തിനെതിരെ ഡി വൈ എഫ് ഐ ശക്തമായി പ്രതിഷേധിക്കുന്നുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കി.
Keywords: News, Kerala, State, Top-Headlines, Politics, Party, Criticism, BJP, DYFI, Women, Controversial Statements, K Surendran, DYFI leader VK Sanoj said that legal action will be taken against K Surendran who insulted women in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.